ഹിന്ദുക്കള്‍ മുസ്ലിം തീവ്രവാദികളെപ്പോലെ പെരുമാറുന്നു: അക്തര്‍
കൊല്‍ക്കത്ത: രാജ്യത്തെ ചില ഹിന്ദുക്കള്‍ മുസ്ലിം തീവ്രവാദികളെപ്പോലെ പെരുമാറുന്നു എന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. ഇന്ത്യന്‍ സമൂഹം എപ്പോഴും സഹിഷ്ണുതയുള്ളവരായിരുന്നു. എന്നാല്‍ സമീപകാലത്തായി ചില ഹിന്ദു ഗ്രൂപ്പുകള്‍ മുസ്ലിം തീവ്രവാദികളെപ്പോലെ പെരുമാറുകയാണ്. എല്ലാ ഹിന്ദുക്കളും എന്ന് പറയരുത്. അത് തെറ്റാണ്. ചില ഹിന്ദു ഗ്രൂപ്പുകള്‍ എന്ന് വേണം പറയാന്‍.
1975 ല്‍ ഒരു ക്ഷേത്രത്തില്‍ വെച്ച് ഞാനൊരു കോമഡി സീന്‍ ചെയ്തു. ഇന്ന് ഞാനത് ചെയ്യില്ല. പക്ഷേ, 1975 ല്‍ ആണെങ്കില്‍ പോലും ഒരു മോസ്‌കില്‍ വെച്ച് അങ്ങനെ ഒന്ന് ചെയ്യാന്‍ എനിക്ക് പറ്റുമായിരുന്നില്ല. അത്രയ്ക്കും അസഹിഷ്ണുത ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ ഹിന്ദു ഗ്രൂപ്പുകളും അത് പോലെ ആകുകയാണ്. ഇതൊരു ദുരന്തമാണ്. - കൊല്‍ക്കത്തയിലെ ഒരു സാഹിത്യ ക്യാംപില്‍ സംസാരിക്കവേ അക്തര്‍ പറഞ്ഞു.

പി കെ പോലെ ഒരു സിനിമ മുസ്ലിം മതത്തെ വിമര്‍ശിച്ച് എടുക്കാന്‍ പറ്റുമോ എന്ന് അദ്ദേഹം അത്ഭുതം കൊണ്ടു. ഇന്ത്യയിലെ ഹിന്ദുക്കളാണ് പി കെ എന്ന ചിത്രം ഇത്രയും ഹിറ്റാക്കി മാറ്റിയത്. ഷോലെ അടക്കമുള്ള ഒരുപാട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള ജാവേദ് അക്തര്‍ മുസ്ലിമായിട്ടാണ് ജനിച്ചതെങ്കിലും കടുത്ത നിരീശ്വരവാദിയാണ്.
ജാവേദ് അക്തര്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മക്കളും ബോളിവുഡ് താരങ്ങളുമായ ഫര്‍ഹാന്‍ അക്തറും സോയ അക്തറും നിരീശ്വരവാദികളാണ്. ആദ്യ ഭാര്യയായ ഹണി ഇറാനിയില്‍ നിന്നും ബന്ധം വേര്‍പിരിഞ്ഞ ജാവേദ് അക്തര്‍ പിന്നീട് ഷബാന ആസ്മിയെ വിവാഹം ചെയ്തു. 2009 മുതല്‍ രാജ്യസഭാംഗമാണ്. പത്മശ്രീ, പത്മഭൂഷണ്‍, സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്.












Click it and Unblock the Notifications