നവരാത്രി ദിവസങ്ങളില്‍ മാംസ വില്‍പ്പന അനുവദിക്കില്ല!! ഭീഷണിയുമായി ഹൈന്ദവ സംഘടനകള്‍
Recommended Video

നവരാത്രി ദിവസങ്ങളിൽ നഗരത്തിൽ മാംസവില്പന അനുവദിക്കില്ലെന്ന ഭീഷണിയുമായി ഹൈന്ദവ സംഘടനകൾ. ശിവസേന ഉൾപ്പെടെയുള്ള 22 ഓളം ഹൈന്ദവ സംഘടനകളാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ മാംസം വില്പനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഒക്ടോബർ 10 മുതൽ 18 വരെ നടക്കുന്ന നവരാത്രി ആഘോഷ ദിവസങ്ങളിൽ ഏതെങ്കിലും മാംസക്കടകൾ തുറന്നിരിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അത്
പൂട്ടിക്കുമെന്നാണ് ഭീഷണി.

വില്‍പ്പനയില്ലെന്ന് ഉറപ്പാക്കാനായി 125 അംഗങ്ങളെ നിയമിച്ചിട്ടുണ്ട്. ഇവർ നഗരത്തിലെ ഓരോ മാംസക്കടകളിലും എത്തി കടകൾ അടയ്ക്കുവാൻ ആവശ്യപ്പെടും.അതിന്റെ പേരിൽ എന്തു സംഭവിച്ചാലും അക്കാര്യം നോക്കിക്കൊള്ളാമെന്നും ശിവസേന ജില്ലാ പ്രസിഡന്റ് ഗൗതം സേനി പറഞ്ഞു.
ഇത് വ്യക്തമാക്കുന്ന കത്ത് ശിവസേന ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ടെന്നും ഗൗതം വ്യക്തമാക്കി.
അതേസമയം നവരാത്രി ഉൾപ്പെടെയുള്ള ആഘോഷ ദിവസങ്ങളില്‍ കട അടച്ചിട്ടാൽ വലിയ നഷ്ടമാണ് ഉണ്ടാവുകയെന്ന് കച്ചവടക്കാര്‍ പറയുന്നു. അതിനാൽ ഈ ദിവസങ്ങളിൽ കച്ചവടത്തിന് പോലീസ് സുരക്ഷയും വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കടകൾ നിർബന്ധപൂർവ്വം അടപ്പിക്കുന്ന നടപടിയെ തടയുമെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ സുമിത് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡെൽഹിയിൽ അഞ്ഞൂറോളം കടകൾ ശിവസേന പ്രവർത്തകരും ഡല്‍ഹി ഗുര്‍ഗോണ്‍ എക്സ്പ്രസ്വെയിൽ 300ഓളം കടകൾ ചില ഹൈന്ദവ
സംഘടനാ പ്രവര്‍ത്തകരും ചേർന്ന് പൂട്ടിച്ചിരുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications