Get Updates
Get notified of breaking news, exclusive insights, and must-see stories!

ലവ് ജിഹാദിന് ഹിന്ദു സംഘടനകളുടെ മറുപടി! ലക്ഷ്യം 2100 മുസ്ലീം പെൺകുട്ടികൾ, 150ഓളം നേതാക്കൾ പ്രണയത്തിൽ

ഓരോ ജില്ലകൾക്കും വ്യക്തമായ ടാർജറ്റ് നൽകിയാണ് ഹിന്ദു ജാഗരൺ മഞ്ച് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

Recommended Video

cmsvideo
    ലവ്ജിഹാദിന് മറുപടി; 2100 മുസ്ലിംപെണ്‍കുട്ടികള്‍ ലക്ഷ്യം! | Oneindia Malayalam

    ലഖ്നൗ: ലവ് ജിഹാദിന് അതേനാണയത്തിൽ മറുപടി നൽകാൻ ഹൈന്ദവ സംഘടനകൾ തയ്യാറെടുക്കുന്നു. ആറു മാസത്തിനുള്ളിൽ 2100 മുസ്ലീം പെൺകുട്ടികളെ ഹിന്ദു മതത്തിൽ എത്തിക്കാനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം. ഹിന്ദു ജാഗരൺ മഞ്ചിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്.

    ഹിന്ദു ജാഗരൺ മഞ്ചിന്റെ എല്ലാ ജില്ലാ കമ്മിറ്റികൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ഓരോ ജില്ലകൾക്കും വ്യക്തമായ ടാർജറ്റ് നൽകിയാണ് ഹിന്ദു ജാഗരൺ മഞ്ച് പദ്ധതി ആസൂത്രണം ചെയ്യുന്നത്. സംസ്ഥാനത്തെ ഹിന്ദു കുടുംബങ്ങളിലേക്ക് 2100ഓളം മുസ്ലീം പെൺകുട്ടികൾ മരുമക്കളായി കടന്നുവരുമെന്നാണ് ഹിന്ദു ജാഗരൺ മഞ്ച് സംസ്ഥാന പ്രസിഡന്റ് അജ്ജു ചൗഹാൻ പറഞ്ഞത്.

    ലവ് ജിഹാദിന് മറുപടി...

    ലവ് ജിഹാദിന് മറുപടി...

    ലവ് ജിഹാദിന് മറുപടിയായാണ് ഹിന്ദു ജാഗരൺ മഞ്ച് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ നിന്നായി 2100 മുസ്ലീം പെൺകുട്ടികളെ പ്രണയിച്ച് വിവാഹം ചെയ്ത് ഹിന്ദു മതത്തിൽ എത്തിക്കാനാണ് സംഘടനയുടെ തീരുമാനം. ഡെക്കാൺ ക്രോണിക്കളാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    പ്രണയം, വിവാഹം...

    പ്രണയം, വിവാഹം...

    സംഘടനയുടെ എല്ലാ ജില്ലാ കമ്മിറ്റികൾക്കും ഇതുസംബന്ധിച്ച് വ്യക്തമായ ടാർജറ്റ് നൽകിയിട്ടുണ്ടെന്നാണ് ഹിന്ദു ജാഗരൺ മഞ്ച് സംസ്ഥാന പ്രസിഡന്റ് അജ്ജു ചൗഹാൻ വ്യക്തമാക്കിയത്. ആറു മാസത്തിനുള്ളിൽ നിരവധി ഹിന്ദു കുടുംബങ്ങളിലേക്ക് മുസ്ലീം പെൺകുട്ടികൾ മരുമക്കളായി എത്തുമെന്നും, ടാർജറ്റ് കൈവരിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    പ്രണയത്തിൽ...

    പ്രണയത്തിൽ...

    ഹിന്ദു യുവാക്കളെ കൊണ്ട് മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാനാണ് ഹിന്ദു ജാഗരൺ മഞ്ച് ലക്ഷ്യമിടുന്നത്. നിലവിൽ 150ഓളം നേതാക്കൾക്ക് മുസ്ലീം പെൺകുട്ടികളുമായി പ്രണയമുണ്ട്. അവരെല്ലാം ഹിന്ദു നേതാക്കളെ വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നു. അവർക്കെല്ലാം ഹിന്ദു ജാഗരൺ മഞ്ച് പൂർണ്ണ പിന്തുണ നൽകുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും.

    സന്ദർശനം...

    സന്ദർശനം...

    വിവാഹ പ്രായമായ ആൺകുട്ടികളുള്ള ഹിന്ദു കുടുംബങ്ങളിൽ സംഘടനാ നേതാക്കൾ സന്ദർശനം നടത്തും. അവരുടെ മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തും. ഇതുകൂടാതെ, മുസ്ലീം പെൺകുട്ടികൾ പഠിക്കുന്ന കോളേജുകളിലും ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ സന്ദർശനം നടത്തും.

    ഹിന്ദു യുവാക്കൾ...

    ഹിന്ദു യുവാക്കൾ...

    കോളേജുകളിൽ മുസ്ലീം പെൺകുട്ടികളുമായി കൂടിക്കാഴ്ച നടത്തുന്ന ഹിന്ദു ജാഗരൺ മഞ്ച്, ഹിന്ദു യുവാക്കൾക്കൊപ്പം ജീവിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അവരെ ബോധ്യപ്പെടുത്തും. തലാഖ്, രണ്ടാം വിവാഹം തുടങ്ങിയവയൊന്നും ഹിന്ദു മതത്തിൽ ഇല്ല. അതിനാൽ ഹിന്ദു യുവാക്കൾക്കൊപ്പം ജീവിക്കുന്നത് സന്തോഷപ്രദവും, സുരക്ഷിതവുമാണെന്നാണ് ഹിന്ദു ജാഗരൺ മഞ്ച് സംസ്ഥാന പ്രസിഡന്റ് പറയുന്നത്.

    ഹിന്ദുക്കളാകും...

    ഹിന്ദുക്കളാകും...

    മുസ്ലീം യുവാക്കളെ പോലെ ശരിയായ വിവരങ്ങൾ മറച്ചുവെച്ചാകില്ല ഹിന്ദു യുവാക്കൾ പ്രണയിക്കുകയെന്നും അജ്ജു ചൗഹാൻ പറഞ്ഞു. ഒരു മുസ്ലീം പെൺകുട്ടി ഹിന്ദു മതാചാരപ്രകാരം വിവാഹിതയായാൽ അവൾ ഹിന്ദുവായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+