Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു ജാഗരണെ വേദിഗെക്കാര്‍ സഹപ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കാരണം അറിഞ്ഞാല്‍ ഞെട്ടും!

മോഷണ വിവരം പോലീസിന് കൈമാറിയതിലുള്ള പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഹിന്ദു ജാഗരണെ വേദിഗെ പ്രവര്‍ത്തകന്‍ പ്രതാപ്(25) അണ് കൊല്ലപ്പെട്ടത്.

മംഗളൂരു: ഹിന്ദു ജാഗരണെ വേദിഗെ പ്രവര്‍ത്തകര്‍ സ്വന്തം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. മോഷണ വിവരം പോലീസിന് കൈമാറിയതിലുള്ള പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഹിന്ദു ജാഗരണെ വേദിഗെ പ്രവര്‍ത്തകന്‍ പ്രതാപ്(25) അണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന മണികണ്ഠന്‍ എന്ന മറ്റൊരു പ്രവര്‍ത്തന്‍ സാരമായി പരിക്കേറ്റു. കേസില്‍ മിഥുന്‍, വിനേഷ്, കൌഷി, നിഷു എന്നിവരുള്‍പ്പെടെ ആറ് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.

 നേതാവ് മിഥുന്‍

നേതാവ് മിഥുന്‍

ഹിന്ദുജാഗരണെ വേദിഗെ നേതാവ് മിഥുന്റെ നേതൃത്ത്വത്തിലുള്ള പത്തംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മിഥുന്‍ ജയിലില്‍ നിന്നിറങ്ങിയത്.

 മോഷ്ടിച്ചു

മോഷ്ടിച്ചു

നേരത്തെ കട്ടീല്‍ ക്ഷേത്രത്തില്‍ യക്ഷഗാനം അവതരിപ്പിക്കാന്‍ എത്തിയ കലാകാരന്മാരുടെ പണവും മറ്റും ഹിന്ദുജാഗരണെ വേദിഗെ പ്രവര്‍ത്തകര്‍ മോഷ്ടിച്ചു. മിഥുനും സംഘമാണ് മോഷണം നടത്തിയത്.

 കൊലപാതകം

കൊലപാതകം

മോഷണ വിവരം മണികണ്ഠന്‍ പോലീസിനെ അറിയച്ചു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ എത്തിയ സംഘമാണ് പ്രതാപനെ വകവരുത്തിയത്.

 ഇതിന് മുമ്പും സംഭവിച്ചു

ഇതിന് മുമ്പും സംഭവിച്ചു

നേരത്തെ ഉഡുപ്പിയില്‍ സംഘപരിവാറുകാരുടെ അക്രമത്തില്‍ അവരുടെ തന്നെ പ്രവര്‍ത്തകന്‍ പ്രവീണ്‍ പൂജാരിയും മംഗളൂരുവില്‍ വിനായക ബാളിഗയും കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+