കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുടിയഴിച്ചിട്ട് നടക്കുന്ന സ്ത്രീകള്‍ക്ക് ലൈംഗിക താല്‍പര്യം കൂടും... എന്തരോ എന്തോ!!!

  • By Kishor
Google Oneindia Malayalam News

ചൊവ്വാഴ്ചയും ശനിയാഴ്ചയും മുടി തല കുളിക്കരുത്. അത് നിങ്ങളുടെ സഹോദരങ്ങള്‍ക്ക് ദോഷം വരുത്തും. മുടിയിഴകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്, കുടുംബത്തില്‍ കലഹമുണ്ടാകും - എന്നിങ്ങനെയുള്ള മുടിക്കഥകളുടെ ആരാധകരാണോ നിങ്ങള്‍. എങ്കില്‍ നേരെ ഹിന്ദു ജനജാഗൃതി സമിതിയുടെ വെബ്സൈറ്റിലേക്ക് വിട്ടോളൂ, അവിടെ നിങ്ങളെക്കാത്ത് ഇത്തരം കഥകളുടെ കമനീയ ശേഖരം തന്നെയുണ്ട്.

Read Also: അരമണിക്കൂർ കൊണ്ട് തീർക്കാമായിരുന്ന രണ്ടരമണിക്കൂർ നാടകം - പുത്തൻ പണം... ശൈലന്റെ ലൈവ് നിരൂപണം!

മുടിയഴിച്ചിട്ട് പുറത്തിറങ്ങരുത്

മുടിയഴിച്ചിട്ട് പുറത്തിറങ്ങരുത്

സ്ത്രീകള്‍ മുടിയഴിച്ചിട്ട് പുറത്തിറങ്ങരുത് എന്നാണ് ഹിന്ദു ജനജാഗൃതി സമിതിക്ക് പറയാനുള്ളത്. ഹിന്ദു ജനജാഗൃതി സമിതി ആരാണ് എന്നാണ് ചോദ്യമെങ്കില്‍ ഇതാ ഉത്തരം. ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന സംഘടനയാണ് ഹിന്ദുരാഷ്ട്രം ഹിന്ദു ജനജാഗൃതി സമിതി. ഹിന്ദുരാഷ്ട്രവും മുടിയും തമ്മിലെന്താണ് ബന്ധം എന്നാകും അടുത്ത സംശയം അല്ലേ.

വിശദീകരണം ഇങ്ങനെ

വിശദീകരണം ഇങ്ങനെ

എന്തുകൊണ്ട് സ്ത്രീകള്‍ മുടി കെട്ടിയ മാത്രം പുറത്തിറങ്ങണം. ഫാഷന് വേണ്ടിയും സ്റ്റൈലിന് വേണ്ടിയും ഒരുപാട് സ്ത്രീകള്‍ മുടി കെട്ടാതെ പുറത്തിറങ്ങാറുണ്ട്. ഹൊറര്‍ സിനിമയിലെ സ്ത്രീ പ്രേതങ്ങളല്ലേ മുടി കെട്ടാതെ പുറത്തിറങ്ങാറ്. സ്ത്രീ ദൈവങ്ങളെല്ലാം മുടി കെട്ടിയിട്ടല്ല ഉള്ളത് - ഹിന്ദു ജനജാഗൃതി സമിതി വെബ്‌സൈറ്റില്‍ പറയുന്നത് ഇങ്ങനെയൊക്കെയാണ്.

കണ്ടാലൊക്കെ കൊള്ളാം

കണ്ടാലൊക്കെ കൊള്ളാം

കെട്ടാതെ വിട്ടിരിക്കുന്ന മുടി കാണാനൊക്കെ കൊള്ളാം. പക്ഷെ മുഴുവന്‍ നെഗറ്റീവ് എനര്‍ജിയുടെ കേന്ദ്രമാണിത്. കെട്ടാതെ വിട്ടിരിക്കുന്ന മുടിയിഴകള്‍ തമ്മില്‍ ഉരസുമ്പോള്‍ രാജസ - താമസ ഗുണങ്ങള്‍ ഉണരും. ഇത് നെഗറ്റീവ് എനര്‍ജിയുണ്ടാക്കും. നെഗറ്റീവ് എനര്‍ജി ഒരു വ്യക്തിയെ എങ്ങനെ ബാധിക്കും എന്ന് പറയേണ്ട കാര്യമില്ലല്ലോ.

ലൈംഗികതയിലേക്കും

ലൈംഗികതയിലേക്കും

സ്ത്രീകള്‍ക്ക് രജോഗുണം കൂടുതലാണ് എന്നും അതുകൊണ്ട് തന്നെ മുടിയഴിച്ചിട്ട് നടക്കുന്ന സ്ത്രീകള്‍ക്ക് ആസക്തി കൂടുമെന്നും വെബ്‌സൈറ്റില്‍ പറയുന്നു. മുടി കെട്ടിവെക്കാതിരിക്കുന്നത് ക്രിയാത്മകതയും ആസക്തിയും കൂടി സ്ത്രീകളെ വന്യരാക്കും. ഉറങ്ങുമ്പോള്‍ പോലും മുടി കെട്ടണമെന്നും മുടി കെട്ടിയാലേ പഞ്ചേന്ദ്രിയങ്ങള്‍ പോലും നിലക്ക് നില്‍ക്കൂ എന്നും മറ്റും പോകുന്നു ഉപദേശങ്ങള്‍.

English summary
Hindu Janajagruti Samiti website thinks leaving hair untied is a dangerous invitation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X