രാഹുല്‍ ഗാന്ധി സ്വവര്‍ഗാനുരാഗിയാണെന്ന് കേട്ടു... സവര്‍ക്കര്‍ പരാമര്‍ശത്തില്‍ ഹിന്ദു മഹാസഭയുടെ മറുപടി
ദില്ലി: സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗിയാണെന്നും, നാഥുറാം ഗോഡ്സെയുമായി ശാരീരീക ബന്ധം പുലര്‍ത്തിയിരുന്നുവെന്നുമുള്ള മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ ബുക്ക്ലെറ്റിന് മറുപടിയുമായി ഹിന്ദു മഹാസഭ. രാഹുല്‍ ഗാന്ധി സ്വവര്‍ഗാനുരാഗിയാണെന്ന് താന്‍ കേട്ടിട്ടുണ്ടെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു. കോണ്‍ഗ്രസ് അസംബന്ധമായ കാര്യങ്ങള്‍ സവര്‍ക്കറെ കുറിച്ച് പ്രചരിപ്പിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ കുറിച്ചും സമാനമായ കാര്യങ്ങള്‍ കേട്ടിട്ടുണ്ടെന്നും ചക്രപാണി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയും ബുക്ക്ലെറ്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വീരസവര്‍ക്കര്‍ മഹാനായ വ്യക്തിയാണ്. എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ഒരു വിഭാഗം അദ്ദേഹത്തിനെതിരെ സംസാരിക്കുന്നത് തുടരുകയാണ്. അവരുടെ മനസ്സിലെ അഴുക്കാണ് ഇത് തുറന്ന് കാണിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധിയും സവര്‍ക്കറെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ശിവസേന എതിര്‍ത്തിരുന്നു.
നേരത്തെ സേവാദളിന്റെ ബുക്ക്ലെറ്റിനാണ് സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പറഞ്ഞത്. എത്രത്തോളം ധീരനാണ് സവര്‍ക്കര്‍ എന്നായിരുന്നു ഈ ബുക്ക്ലെറ്റിന്റെ പേര്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിന് മുമ്പ് നാഥുറാം ഗോഡ്സെ, സവര്‍ക്കറുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നുവെന്നും, ബുക്ക്ലെറ്റില്‍ പറയുന്നു. ഡൊമിനിക് ലാപിയറിയും ലാറി കോളിന്‍സും ചേര്‍ന്ന് എഴുതിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പുസ്കത്തിലെ ചില ഭാഗങ്ങളായിരുന്നു ബുക്ക്ലെറ്റില്‍ ഉള്‍പ്പെടുത്തിയത്.
എന്തുകൊണ്ടാണ് ഉദ്ധവ് താക്കറെയും ശിവസേനയും ഈ വിഷയത്തില്‍ മിണ്ടാതിരിക്കുന്നതെന്ന് ഉമാ ഭാരതി ചോദിച്ചിരുന്നു. അധികാരമാണോ സവര്‍ക്കറോടുള്ള ബഹുമാനമാണോ വലുതെന്നും ഉമാ ഭാരതി ചോദിച്ചു. അതേസമയം ബുക്ക്ലെറ്റില്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പണം സ്വീകരിച്ചെന്നും, ഇത് ആന്തമാനിലെ സെല്ലുല്ലാര്‍ ജയിലില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെയാണെന്നും ബുക്ക്ലെറ്റില്‍ പറയുന്നുണ്ട്. ശിവസേനയുമായുള്ള ബന്ധത്തില്‍ പ്രസ്താവനകള്‍ വിള്ളലുണ്ടാക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications