കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ ബീഫ് നിരോധിക്കണമെന്ന് സ്വാമി ചക്രപാണി: നിരോധനം മുഖ്യമന്ത്രിയുടെ ആരോഗ്യം മെച്ചപ്പെടാന്‍!

  • By Desk
Google Oneindia Malayalam News

പനാജി: ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായതിനാല്‍ വിചിത്രമായ ആവശ്യവുമായി ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി. ഗോവയില്‍ ബീഫ് നിരോധനം വേണമെന്നും നിരോധനം ഏര്‍പ്പെടുത്തിയാല്‍ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടാകുമെന്നും സ്വാമി ചക്രപാണി പറയുന്നു.

പരീക്കറിന്റെ ആരോഗ്യനില മോശമായി വരുന്ന സാഹചര്യത്തിലാണ് വ്യത്യസ്തമായ ആവശ്യവുമായി ഹിന്ദുമഹാസഭ നേതാവ് എത്തിയത്. ശ്രീപാദ് നായിക് പരീക്കര്‍ നേതൃസ്ഥാനം ഒഴിയണെമെന്ന് ആവശ്യപ്പെട്ടിരുന്നു. പരീക്കറിന്റെ ആരോഗ്യാവസ്ഥ കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരാവശ്യവുമായി എത്തിയത്.

manohar-parrikar

നിലവില്‍ ഗോവ മുഖ്യമന്ത്രിയുടെ അഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് മാസത്തെ ഇടവേളയ്ക്കിടെ പരീക്കര്‍ സ്വന്തം വസതിയില്‍ കാബിനറ്റ് മീറ്റിങ് ചേര്‍ന്നിരുന്നു. ദില്ലി എയിംസില്‍ നിന്ന് ചികിത്സ കഴിഞ്ഞതൊടെ ഗോവയില്‍ വിശ്രമത്തിലാണ് പരീക്കര്‍. ഗോവയില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയാല്‍ പരീക്കറിന്റഎ ആരോഗ്യസ്ഥിതി മെച്ചപ്പെടുമെന്നും ചക്രപാണി പറയുന്നു. ഇത് ഗോവന്‍ മുഖ്യമന്ത്രി മുന്‍കാലങ്ങളില്‍ ബിഫ് ഇറക്കുമതിെന്ന തീരുമാനത്തിന് വിരുദ്ധമാണ് ഇത്. നിയമപരമായി ബിഫ് ഇറക്കുമതി ചെയ്യുന്നവരെ ശിക്ഷിക്കണമെന്നും ഹിന്ദു മഹാസഭ നേതാവ് പറയുന്നു.

ഇതിന് മുന്‍പും തന്റെ പ്രസ്താവനകള്‍ കൊണ്ട് സ്വാമി ചക്രപാണി വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. കേരളത്തിലെ പ്രളയം ബീഫ് കഴിക്കുന്നതിന്റെ ഫലമായാണെന്നാണ് പറഞ്ഞിരുന്നത്. ബിഫ് കഴിക്കുന്ന ആര്‍ക്കും തന്നെ പ്രളയത്തില്‍ സഹായം ലഭിക്കില്ലെന്നും സ്വാമി പറഞ്ഞിരുന്നു. ഇനി ബിഫ് കഴിക്കില്ലെന്ന് ഉറപ്പ് നല്‍കിയാലെ പ്രളയ ബാധിതര്‍ക്ക് സഹായം ലഭ്യമാക്കൂ എന്നുമായിരുന്നു അന്നത്തെ പ്രസ്ഥാവന.

English summary
Hindu maha sabha leader ask for beef ban in Goa, it will help to cure CM Manohar Prrikkar health says Swami Chakrapani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X