കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഡ്‌സെയുടെ ജന്മവാര്‍ഷികം ആഘോഷിച്ച് ഹിന്ദു മഹാസഭ; 'ബിജെപിയുടെ തോല്‍വി';വിവാദം

Google Oneindia Malayalam News

ഇന്‍ഡോര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഗാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മദിനം ആഘോഷങ്ങളോടെ കൊണ്ടാടി ഹിന്ദു മഹാസഭ. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഗോഡ്‌സെയുടെ 111 ാം ജന്മദിനമാണ് ഹിന്ദു മഹാസഭയുടെ ഗ്വാളിയാര്‍ ഓഫീസില്‍ വെച്ച് ആഘോഷിച്ചത്.

സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലിരിക്കുന്നത് കൊണ്ടല്ലേ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ സഭക്ക് ധൈര്യം വന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

പുതിയ തന്ത്രങ്ങളുമായി ഡികെ ശിവകുമാർ; കോൺഗ്രസും ജെഡിഎസും സഖ്യത്തിലേക്ക്?ദേവഗൗഡയുടെ പിറന്നാളിനെത്തിപുതിയ തന്ത്രങ്ങളുമായി ഡികെ ശിവകുമാർ; കോൺഗ്രസും ജെഡിഎസും സഖ്യത്തിലേക്ക്?ദേവഗൗഡയുടെ പിറന്നാളിനെത്തി

ഹിന്ദു മഹാസഭ

ഹിന്ദു മഹാസഭ

നാഥുറാം ഗോഡ്‌സെയുടെ 111 ാം ജന്മദിനത്തില്‍ 111 വിളക്കുകള്‍ കത്തിച്ചായിരുന്നു ഹിന്ദു മഹാസഭയുടെ ആഘോഷം. മഹാസഭ ദേശീയ വൈസ് പ്രസിഡണ്ട് ഡോ ജയ്വീര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലായിരുന്നു പപരിപാടി സംഘടിപ്പിച്ചത്. ഗോഡ്‌സെ ഒരു ദേശസ്‌നേഹിയായിരുന്നുവെന്നും ഭരദ്വാജ് പറഞ്ഞു. ഓഫീസിന് പുറമേ 3000 പ്രവര്‍ത്തകര്‍ അവരുടെ വീടുകളിലും വിളക്കുകള്‍ കത്തിച്ച് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭരദ്വാജ് അറിയിച്ചു.

 ആഘോഷം

ആഘോഷം

സംസ്ഥാനത്ത് ശിവരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ ഹിന്ദു മഹാസഭക്ക് ധൈര്യം വന്നത് അവിടെ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത് എന്ന് കൊണ്ടാണെന്ന് കോണ്‍ഗ്രസ് വക്താവ് ദുര്‍ഗേഷ് ശര്‍മ കുറ്റപ്പെടുത്തി. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന കമല്‍നാഥും രംഗത്തെത്തിയിരുന്നു.

ബിജെപിയുടെ തോല്‍വി

ബിജെപിയുടെ തോല്‍വി

'ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ചതും അദ്ദേഹത്തെ മഹത്വവല്‍ക്കരിച്ചതും വിളക്ക് കത്തിക്കുന്നതുമെല്ലാം നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തരം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതിയില്ല. ഗോഡ്‌സെയുടെ ജന്മദിനം സംഘടിപ്പിച്ചത് ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ തോല്‍വിയാണ്.' കമല്‍നാഥ് കുറ്റപ്പെടുത്തി.

 കമല്‍നാഥ്

കമല്‍നാഥ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും കമല്‍നാഥ് പറഞ്ഞു. ഗോഡ്‌സെയെയാണോ ഗാന്ധിയെയാണോ പ്രത്യയ ശാസ്ത്രപരമായി പ്രത്യയശാസ്ത്രപരമായി പിന്തുടരേണ്ടതെന്ന് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ പരിപാടിയെക്കുറിച്ച് അറിയില്ലെന്ന് ഗ്വാളിയാര്‍ ജില്ലാ കളക്ടര്‍ പറയുന്നത്.

 മഹാത്മാഗാന്ധിയെ ഓര്‍ക്കുന്നത്

മഹാത്മാഗാന്ധിയെ ഓര്‍ക്കുന്നത്

കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് മഹാത്മാഗാന്ധിയെ ഓര്‍ക്കുന്നത് അവര്‍ക്ക് സൗകര്യമുള്ളപ്പോള്‍ മാത്രമാണെന്ന് ബിജെപി ആരാപിച്ചു. ഗാന്ധി പ്രത്യയശാസ്ത്രത്തില്‍ നിന്നും കോണ്‍ഗ്രസ് ഒരുപാട് ദൂരെയാണ്. അവര്‍ സ്വന്തം ലക്ഷ്യങ്ങള്‍ക്കായി ഗാന്ധിയെ ഉപയോഗിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

English summary
Hindu Mahasabha Celebrates Birth Anniversary of Godse; Congress Attack bjp Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X