കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ഹോസ്റ്റസിനെ അപമാനിച്ചു: ഹിന്ദുമാഹാസഭാ നേതാവ് അറസ്റ്റില്‍

  • By Athul
Google Oneindia Malayalam News

ചെന്നെ: എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിന് ഹിന്ദുമഹാസഭാ നേതാവടക്കം മൂന്നുപേര്‍ അറസ്റ്റിലായി. അഖിലഭാരത് ബിന്ദുമഹാസഭ തമിഴ് ഘടകം വൈസ് പ്രസിഡന്റ് സുബാഷ് സോമിനാഥനും അഭിഭാഷകരായ സെന്തില്‍ കുമാര്‍, രാജ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി കോയമ്പത്തൂരില്‍ നിന്ന് ചെന്നെയിലേക്കു പിറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. വിമാനത്തിലിരുന്ന് ഇവര്‍ എയര്‍ഹോസ്റ്റസിന്റെ ചിത്രം മോബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇത് തടഞ്ഞ എയര്‍ഹോസ്റ്റസുമായി ഇവര്‍ തട്ടിക്കയറി. സംഭവം ബഹളമായതോടെ മറ്റ് യാത്രക്കാരും ഇടപെട്ടു. ഇവരെ അറസ്റ്റു ചെയ്ത് വിമാനത്തില്‍ നിന്ന് പുറത്താക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. ബഹളം വര്‍ദ്ധിച്ചതോടെ പൈലറ്റ്, സംഭവം വിമാനത്താവളത്തിലെ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി മൂന്നുപേരെയും അറസ്റ്റ് ചെയ്തു.

indigo airlines

മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ അറസ്റ്റിനുശേഷം വിമാനം ചെന്നെയിലേക്ക് പുറപ്പെട്ടു.

English summary
A Hindu Mahasabha functionary and two lawyers, who were allegedly drunk, were arrested today on charges of misbehaving with the crew and passengers of a Chennai-bound flight before take-off from here last night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X