കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

70 കാരന്റെ മെമ്മറി കാര്‍ഡില്‍ സ്ത്രീയുമൊത്തുള്ള ദൃശ്യങ്ങള്‍... ബ്ലാക്ക് മെയിൽ ചെയ്യാൻ ഹിന്ദു നേതാവ്

Google Oneindia Malayalam News

മംഗളൂരു: മലയാളിയായ എഴുപതുകാരനെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയില്‍ ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കര്‍ണാടക രക്ഷണ വേദിക നേതാവും ഹിന്ദു മഹാസഭ നേതാവും അറസ്റ്റില്‍. എഴുപതുകാരന്റെ കൈവശം ഉണ്ടായിരുന്ന സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബ്ലാക്ക് മെയിലിങ്.

<strong>മറിയാമ്മയുടെ ലാപ് ടോപ്പിൽ നൂറ് കണക്കിന് അശ്ലീല വീഡിയോകൾ... മിക്കവയിലും മറിയാമ്മ? രാഷ്ട്രീയ നേതാവും</strong>?മറിയാമ്മയുടെ ലാപ് ടോപ്പിൽ നൂറ് കണക്കിന് അശ്ലീല വീഡിയോകൾ... മിക്കവയിലും മറിയാമ്മ? രാഷ്ട്രീയ നേതാവും?

കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയ എഴുപതുകാരനെ ആയിരുന്നു ഇവര്‍ ലക്ഷ്യമിട്ടത്. മകനൊപ്പം ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നു. ഭാര്യ ചികിത്സയ്ക്കായി നാട്ടിലാണ്.

കോട്ടയത്തെ മറിയാമ്മ ചാണ്ടി; അശ്ലീല കെണിയൊരുക്കുന്നതില്‍ വിരുത; പല പ്രമുഖരും ഇരകള്‍... ഒടുവില്‍കോട്ടയത്തെ മറിയാമ്മ ചാണ്ടി; അശ്ലീല കെണിയൊരുക്കുന്നതില്‍ വിരുത; പല പ്രമുഖരും ഇരകള്‍... ഒടുവില്‍

കര്‍ണാടക രക്ഷണ വേദികയുടെ മംഗലാപുരം താലൂക്ക് പ്രസിഡന്റ് ആയ ശ്രീലത (30), ഹിന്ദു മഹാസഭ ജില്ലാ പ്രസിഡന്റ് ആയ രാജേഷ് പവിത്രന്‍ (36) എന്നിവകരുടെ നേതൃത്വത്തില്‍ ആയിരുന്നു തട്ടിക്കൊണ്ടുപോകലും ഭീഷണിയും ആക്രമണവും എല്ലാം. ആ സംഭവങ്ങള്‍ ഇങ്ങനെ ആയിരുന്നു....

എഴുപതുകാരന്‍

എഴുപതുകാരന്‍

മലയാളിയായ എഴുപതുകാരന് ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇവര്‍ ശാരീരി ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. സ്ത്രീയുടെ സമ്മതത്തോടെ അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

എല്ലാം മെമ്മറി കാര്‍ഡില്‍

എല്ലാം മെമ്മറി കാര്‍ഡില്‍

ഇത്തരത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു മെമ്മറി കാര്‍ഡില്‍ ആയിരുന്നു സൂക്ഷിച്ചു വച്ചിരുന്നത്. സ്ത്രീയുടെ സമ്മതത്തോടെ പകര്‍ത്തിയതാണെന്നതിനാല്‍ ഇതില്‍ നിയമവിരുദ്ധമായി ഒന്നും ഇല്ല. പക്ഷേ, എങ്ങനെയോ ഈ വിവരം പുറത്തായി.

ഹിന്ദു മഹാസഭ നേതാവ്

ഹിന്ദു മഹാസഭ നേതാവ്

ഹിന്ദു മഹാസഭ നേതാവായ രാജേഷ് പവിത്രനും കര്‍ണാടക രക്ഷണ വേദിക നേതാവായ ശ്രീലതയും അടങ്ങുന്ന സംഘം ഈ വിവരം മണത്തറിഞ്ഞു. അതിന് ശേഷം ആണ് എഴുപതികാരനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.

വേലക്കാരെ പോലെ വന്നു

വേലക്കാരെ പോലെ വന്നു

വീട്ടുവേലക്കാര്‍ എന്ന വ്യാജേന ആണ് ശ്രീലതയും രാജേഷ് പവിത്രനും അടങ്ങുന്ന സംഘം എഴുപതുകാരന്റെ വീട്ടില്‍ കടന്നുകൂടിത്. അതിന് ശേഷം മെമ്മറി കാര്‍ഡ് തന്ത്രത്തില്‍ സ്വന്തമാക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ ബന്ധനസ്ഥനാക്കി പണം ആവശ്യപ്പെടുകയായിരുന്നു.

അഞ്ച് ലക്ഷം ചോദിച്ചു

അഞ്ച് ലക്ഷം ചോദിച്ചു

അഞ്ച് ലക്ഷം രൂപയാണ് ദൃശ്യങ്ങള്‍ പുറത്ത് വിടാതിരിക്കുന്നതിനായി ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത്രയും തുക നല്‍കാന്‍ ആവില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് മര്‍ദ്ദനവും തുടങ്ങി.

മോഷ്ടിച്ച് കടന്നു

മോഷ്ടിച്ച് കടന്നു

പണം കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ എഴുപതിുകാരന്റെ കൈയ്യിലെ സ്വര്‍ണ മാലയും മോതിരങ്ങളും ഇവര്‍ തട്ടിയെടുത്തു. കൈയ്യില്‍ ഉണ്ടായിരുന്ന പതിനെണ്ണായിരം രൂപയും എടുത്തു. കാറിന്റെ രേഖകള്‍ കൂടി ഇവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു.

ബഹളം വച്ചപ്പോള്‍

ബഹളം വച്ചപ്പോള്‍

പക്ഷേ, ഇതിനിടെ എഴുപതുകാരന്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. അത് കേട്ട് സുരക്ഷ ജീവനക്കാര്‍ ഓടിയെത്തി. സംഘത്തിലെ രണ്ട് പേരെ ഇവര്‍ പിടികൂടുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ബാക്കിയുള്ളവര്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.

റിമാന്‍ഡ് ചെയ്തു

റിമാന്‍ഡ് ചെയ്തു

ശ്രീലതയില്‍ നിന്നും രാജേഷ് പവിത്രനില്‍ നിന്നും പോലീസ് സ്വര്‍ണാഭരണങ്ങളും ഫമവും കണ്ടെടുത്തു. വൃദ്ധന്റെ സ്വകാര്യ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

English summary
KRV, Hindu Mahasabha leaders arrested for dacoity, blackmailing senior citizen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X