കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി കോലത്തിലേക്ക് വെടിയുതിർത്തു.. ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിച്ച് ഹിന്ദു മഹാസഭ

Google Oneindia Malayalam News

Recommended Video

cmsvideo
ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി കോലത്തിലേക്ക് വെടിയുതിർത്ത് ഹിന്ദു മഹാസഭ

ദില്ലി: ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധികോലത്തിലേക്ക് വെടിയുതിർത്ത് ഹിന്ദുമഹാസഭ. ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിക്കുകയായിരുന്നു. അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്.

<strong>മോദി മിനിമം വേതനം ഉറപ്പാക്കുന്നത് തന്‍റെ സുഹൃത്തുക്കള്‍ക്കെന്ന് പരിഹാസവുമായി രാഹുല്‍ ഗാന്ധി</strong>മോദി മിനിമം വേതനം ഉറപ്പാക്കുന്നത് തന്‍റെ സുഹൃത്തുക്കള്‍ക്കെന്ന് പരിഹാസവുമായി രാഹുല്‍ ഗാന്ധി

കാവി വസ്ത്രം ധരിച്ചെത്തിയ പൂജ ശകുന്‍ പാണ്ഡെ ഗാന്ധി പ്രതിമയ്ക്ക് നേരെ തോക്ക് ചൂണ്ടുമ്പോൾ പ്രതിമയിൽ നിന്ന് രക്തം വരുകയായിരുന്നു. ഗാന്ധി കോലത്തിന് വെടിയുതിർത്ത ഹിന്ദു മഹാസഭ ഗാന്ധിജിയുടെ കൊലപാതകിയും ഹിന്ദു മഹാസഭാ നേതാവുമായിരുന്ന നഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാർപ്പണം നടത്തുകയും ചെയ്തു.

Mahathma Gandhi


ഗാന്ധിവധത്തിന്റെ ഓര്‍മ്മ പുതുക്കി സന്തോഷ സൂചകമായി അവര്‍ മധുര വിതരണവും നടത്തി. നേരത്തെയും ഗാന്ധി രക്തസാക്ഷി ദിനം ഹിന്ദു മഹാസഭാ ആഘോഷിച്ചിരുന്നു. നേരത്തെ തന്നെ വിിവാദ പ്രസ്താവന നടത്തി വാർത്തകളിൽ ഇടം പിടിച്ച വ്യക്തിയാണ് പൂജ ശകുന്‍ പാണ്ഡെ. ഗോഡ്സെയ്ക്ക് മുമ്പെ ജനിച്ചിരുന്നെങ്കിൽ ഗാന്ധിജിയെ താൻ കൊല്ലുമായിരുന്നെന്നായിരുന്നു അവരുടെ വിവാദ പ്രസ്താവന.

വിഭജനസമയത്ത് നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ആളാണെന്നാണ് ഗാന്ധിജിയെ അവർ വിശേഷിപ്പിച്ചത്. ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത്. ഗാന്ധിജിയെ പോലെ ആകാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ വെടിവെച്ച് കൊല്ലുമെന്നും ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ നേരത്തെ പറഞ്ഞിരുന്നു.

English summary
In an appalling incident of blatant provocation, fringe group Hindu Mahasabha’s national secretary Puja Shakun Pandey shot Mahatma Gandhi’s effigy using an artificial gun, following which ‘blood’ oozed out of the effigy. The shocking incident took place in Aligarh on January 30 (Wednesday), a day observed across the country as ‘Martyr’s Day’ in order to commemorate Gandhi’s death anniversary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X