സൈറയെ മാതൃകയാക്കണം, ഹിന്ദു നടിമാർ അഭിനയം നിർത്തണമെന്ന് ഹിന്ദു മഹാസഭ പ്രസിഡണ്ട് സ്വാമി ചക്രപാണി!
ദില്ലി: ഹിന്ദു നടിമാര്‍ അഭിനയം നിര്‍ത്തണമെന്ന് ഹിന്ദു മഹാസഭ പ്രസിഡണ്ട് സ്വാമി ചക്രപാണി. സിനിമാ അഭിനയം മതവിശ്വാസത്തെ ബാധിക്കുന്നു എന്ന് വ്യക്തമാക്കി സിനിമാ ജീവിതം അവസാനിപ്പിച്ച നടി സൈറ വസീമിന്റെ പാത ഹിന്ദുക്കളായ നടിമാരും പിന്തുടരണം എന്നാണ് ചക്രപാണിയുടെ ആഹ്വാനം. സൈറയെ താന്‍ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാക്കിയ ചക്രപാണി സൈറയില്‍ നിന്ന് ഹിന്ദു നടിമാര്‍ പ്രചോദനം ഉള്‍ക്കൊള്ളണം എന്നും പറഞ്ഞു.
ചക്രപാണിയുടെ പ്രസ്താവനയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അമീര്‍ ഖാന് നായകനായ ദംഗല്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയയായ സൈറ മികച്ച സഹനടിക്കുളള ദേശീയ പുരസ്ക്കാരം നേടിയിട്ടുളള അഭിനേതാവാണ്. ഫര്ഫാന് അക്തറും പ്രിയങ്ക ചോപ്രയും അഭിനയിക്കുന്ന ദ സ്കൈ ഈസ് ദ ലിമിറ്റ് എന്ന പുതിയ ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് സൈറ അഭിനയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

ബോളിവുഡില്‍ എത്തിയതോടെ താന്‍ ഈമാനില്‍ നിന്നും അകന്നുമെന്നും മതവുമായുളള ബന്ധത്തിന് സിനിമാ ജീവിതം തടസ്സമായെന്നും സൈറ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ജീവിതത്തില്‍ നിന്ന് എല്ലാ ബറക്കത്തുകളും തനിക്ക് നഷ്ടപ്പെട്ടു. അതുകൊണ്ട് അഭിനയം അവസാനിപ്പിക്കുകയാണ് എന്നാണ് സൈറ വസീ വ്യക്തമാക്കിയത്. സൈറയുടെ തീരുമാനത്തെ വിമര്‍ശിച്ച് നടിമാര്‍ അടക്കം രംഗത്ത് വന്നിരുന്നു.
പിന്നാലെ സൈറയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നും പോസ്റ്റ് സൈറ ഇട്ടതല്ലെന്നും പ്രചാരണം നടന്നു. എന്നാല്‍ ഈ പ്രചാരണം സൈറയുടെ മാനേജര്‍ നിഷേധിച്ചു. പിന്നാലെ സൈറ തന്നെ ഫേസ്ബുക്കില്‍ വിശദീകരണ കുറിപ്പിട്ടു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്നും താന്‍ തന്നെയാണ് പോസ്റ്റിട്ടത് എന്നുമാണ് സൈറ വിശദീകരിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications