കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഡ്‌സെ ആര്‍എസ്എസ് തന്നെ; രാഹുല്‍ ഗാന്ധിക്ക് ഹിന്ദു മഹാസഭയുടെ പിന്തുണ

  • By Anwar Sadath
Google Oneindia Malayalam News

മീററ്റ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെ ആര്‍.എസ്.എസ് ആയിരുന്നുവെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് ഹിന്ദു മഹാസഭയുടെ പിന്തുണ. ഗോഡ്‌സെ ആര്‍എസ്എസ് തന്നെയായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ തെറ്റില്ലെന്നും ഹിന്ദു മഹാസഭ വ്യക്തമാക്കി.

ഗോഡ്‌സെ നല്ല കാര്യമാണ് ചെയ്തത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ആര്‍.എസ്.എസ് ഗോഡ്‌സെയെ തള്ളിപ്പറയുന്നത് ശരിയല്ല. ഗോഡ്‌സെ ആര്‍.എസ്.എസിന്റെയും ഹിന്ദു മഹാസഭയുടെയും അവിഭാജ്യ ഘടകമായിരുന്നെന്നും ഹിന്ദു മഹാസഭയുടെ ദേശീയ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞു.

 rahul-gandhi

ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്‌സെ തീരുമാനിച്ച സമയത്ത് ആര്‍.എസ്.എസും ഹിന്ദു മഹാസഭയും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ ഗോഡ്‌സെയെ അംഗീകരിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹത്തിന്റെ ജന്മദിനം തങ്ങള്‍ ആഘോഷിക്കാറുണ്ടെന്നും സംഘടനയുടെ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശിക് പറഞ്ഞു.

ഒരു പരിപാടിക്കിടെയാണ് ആര്‍എസ്എസ് ആണ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചത്. ഇതേ തുടര്‍ന്ന് സുപ്രീംകോടതി രാഹുല്‍ ഗാന്ധിയോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടിരുന്നു. മാപ്പു പറഞ്ഞില്ലെങ്കില്‍ വിചാരണ നേരിടണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

English summary
Hindu Mahasabha says Rahul said nothing wrong, Godse was with RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X