ഐറ്റം നര്‍ത്തകിമാരെ നിങ്ങളുടെ ആട്ടത്തിന് വിലക്കു വീഴും
ദില്ലി: സിനിമയില്‍ ആടി തിമര്‍ക്കുന്ന ഐറ്റം നര്‍ത്തകിമാരെ നിങ്ങളുടെ ആട്ടത്തിന് വിലക്കു വീഴും. ഇനി അല്‍പവസ്ത്രം ധരിച്ച് സിനിമയില്‍ ഒരു മടിയും ഇല്ലാതെ നൃത്തം ചെയ്യാം എന്ന മോഹം ഉള്ളവര്‍ ഇനി ഒന്നു ശ്രദ്ധിച്ചോളൂ. നിങ്ങള്‍ക്കെതിരെ ഹിന്ദു മഹാസാഭ രംഗത്തു വന്നിരിക്കുക ആണ്. ഐറ്റം ഡാന്‍സുകാരെ വേശ്യകളായി പ്രഖ്യാപിക്കണം എന്നാണ് ഹിന്ദു മഹാസഭ നേതാവിന്റെ ആവശ്യം. ഈ പരാമര്‍ശം പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുക ആണ്.
ഉത്തര്‍പ്രദേശ് യൂണിറ്റ് ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി നവീന്‍ ത്യാഗിയാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിനിമകളില്‍ തോന്നിവാസം കാണിക്കാന്‍ ഇപ്പോഴുള്ള നടിമാര്‍ക്ക് ഒരു മടിയും ഇല്ല. പണത്തിന് വേണ്ടി നഗ്നത പ്രകടിപ്പിക്കുന്ന ഇത്തരം നടിമാരെ വേശ്യകളായി മാത്രമെ കാണാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ മറ്റ് പെണ്‍കുട്ടികളെയും ഇവര്‍ വഴി തെറ്റിക്കുക ആണ്. ഈ ആഭാസത്തരം വളര്‍ത്തരുതെന്നും നവീന്‍ ത്യാഗി ആവശ്യപ്പെട്ടു.

ജീവിത ചുറ്റുപാടുകള്‍ ആണ് ഇവരെ വഴി തെറ്റിക്കുന്നതെന്നും ത്യാഗി പറയുക ഉണ്ടായി. സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ ജീന്‍സും സ്‌കേര്‍ട്ടും ധരിക്കാന്‍ അനുവദിക്കരുത്. മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ നിരോധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പെണ്‍കുട്ടികള്‍ക്ക് എതിരെ കോടതിയില്‍ പോകാനും നവീന്‍ ത്യാഗി തയ്യാര്‍ ആണ്. ഇത് കേട്ട സ്ത്രീകള്‍ അടങ്ങി നില്‍ക്കുമോ. ഇതിനോടകം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ വനിതാ കമ്മിഷനും ത്യാഗിക്കെതിരെ തിരിഞ്ഞു. ശിലായുഗത്തില്‍ ആണ് ത്യാഗി ഇപ്പോഴും ജീവിക്കുന്നതെന്ന് ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിത കുമാരമംഗലം പറഞ്ഞു. ത്യാഗി കോടതിയില്‍ പോയാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications