കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദുത്വര്‍; സമ്മതിക്കില്ലെന്ന് പോലീസ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ മഥുരയിലെ ചരിത്ര പ്രസിദ്ധമായ ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭയുടെ ഭീഷണി. ഡിസംബര്‍ ആറിന് പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്നും കൃഷ്ണന്റെ ജന്മസ്ഥലമാണതെന്നും ഹിന്ദു മഹാസഭ പറയുന്നു. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പള്ളിക്ക് എല്ലാ സുരക്ഷയും ഒരുക്കുമെന്ന് പോലീസ് അറിയിച്ചു. ചില സംഘടനകള്‍ ഡിസംബര്‍ ആറിന് ഈദ്ഗാഹ് മസ്ജിദിലേക്ക് മാര്‍ച്ച് നടത്തുമെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരു പരിപാടിക്കും അനുമതി നല്‍കിയിട്ടില്ല. അനുമതി നല്‍കില്ലെന്നും ജില്ലാ പോലീസ് മേധാവി ഗൗരവ് ഗ്രോവര്‍ പറഞ്ഞു.

ആഫ്രിക്കയെ കാര്‍ന്നുതിന്ന് ചൈന!! ഉഗാണ്ടയുടെ ഏക വിമാനത്താവളം കൈവിട്ടു പോകുംആഫ്രിക്കയെ കാര്‍ന്നുതിന്ന് ചൈന!! ഉഗാണ്ടയുടെ ഏക വിമാനത്താവളം കൈവിട്ടു പോകും

മഥുരയില്‍ ഈദ്ഗാഹ് മസ്ജിദും കൃഷ്ണ ക്ഷേത്രവും തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. 17ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പ്രാദേശിക കോടതികളില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാദങ്ങള്‍ നടക്കവെയാണ് ഡിസംബര്‍ ആറിന് പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന ഭീഷണി. ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമവും ഒരുവിഭാഗം നടത്തുന്നുണ്ട്.

m

പള്ളിക്കകത്ത് ഹൈന്ദവ ആചാര പ്രകാരമുള്ള കര്‍മങ്ങള്‍ നടത്തുമെന്നാണ് ഹിന്ദു മഹാസഭയുടെ ഭീഷണി. പള്ളി പൊളിച്ചുമാറ്റണമെന്ന് മറ്റൊരു ഹിന്ദുത്വ സംഘടനയായ നാരായണി സേന ആവശ്യപ്പെട്ടു. കൃഷ്ണ ക്ഷേത്രത്തിലേക്ക് ഇവര്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. നാരായണി സേനയുടെ നേതാക്കളെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. സെക്രട്ടറി അമിത് മിശ്രയെ മഥുര കോട്വാളിയിലും ദേശീയ പ്രസിഡന്റ് മനീഷ് യാദവിനെ ലഖ്‌നൗവിലുമാണ് കസ്റ്റഡിയിലെടുത്തത്.

നാട്ടിലേക്ക് പണം ഇപ്പോള്‍ അയക്കേണ്ട; കാശ് എടുത്തുവച്ചോ... പ്രവാസികള്‍ക്ക് നേട്ടം, പക്ഷേ...നാട്ടിലേക്ക് പണം ഇപ്പോള്‍ അയക്കേണ്ട; കാശ് എടുത്തുവച്ചോ... പ്രവാസികള്‍ക്ക് നേട്ടം, പക്ഷേ...

ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കളക്ടര്‍ നവനീത് സിങ് ചഹല്‍ പറഞ്ഞു. പോലീസുമായി ചേര്‍ന്ന് കളക്ടര്‍ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തി. പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ കളക്ടറെ സമീപിച്ചിരുന്നുവെങ്കിലും അനുമതി നല്‍കിയിട്ടില്ല. 1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബരി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്തത്. സമാനമായ സാഹചര്യം മഥുരയിലും ഒരുക്കാനാണ് ശ്രമം.

ഡിസംബര്‍ ആറിന് മഥുരയില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഖൗമി ഏകതാ മഞ്ച് എന്ന സംഘടന ആവശ്യപ്പെട്ടു. ക്ഷേത്രവും പള്ളിയും നിലവിലുള്ളത് പോലെ തുടരണമെന്ന് ഇരു മതവിഭാഗത്തിലെയും നേതാക്കള്‍ 53 വര്‍ഷം മുമ്പ് കരാറുണ്ടാക്കിയിരുന്നു. ആ കരാര്‍ ലംഘിക്കാന്‍ അനുവദിക്കില്ലെന്ന് ഖൗമി ഏകത മഞ്ച് നേതാവ് മധുവാന്‍ ദത്ത് ചതുര്‍വേദി പറഞ്ഞു. അനാവശ്യ വിവാദം ചിലര്‍ സൃഷ്ടിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അഖിലേന്ത്യാ തീര്‍ഥ പുരോഹിത് മഹാസഭ അഭ്യര്‍ഥിച്ചു. രാജ്യത്തെ നൂറോളം വലിയ ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ സംഘടനയാണ് അഖിലേന്ത്യാ തീര്‍ഥ പുരോഹിത് മഹാസഭ.

Recommended Video

cmsvideo
ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു

English summary
Hindu Mahasabha Threatened Krishna Idol Will Install in Shahi Idgah Mosque in Mathura; 144 Declared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X