Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമിര്‍, ഷാറൂഖ്, സെയ്ഫ് അലി ഖാന്‍ മാര്‍ 'ലൗ ജിഹാദ്'; ഹിന്ദു ആകണമെന്ന് മഹാസഭ

ദില്ലി: ഘര്‍ വാപസിയുടെ ആവേശങ്ങളൊക്കെ ഏതാണ്ട് ഒതുങ്ങി എന്ന് കരുതിയിരിക്കുമ്പോള്‍ ഇതാ പിന്നേയും വിവാദം. ഗോഡ്സേയുടെ പ്രതിമ സ്ഥാപിക്കാനിറങ്ങി തിരിച്ചവരാണ് പുതിയ വിവാദത്തിന് പിന്നില്‍.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ആമിര്‍ ഖാന്‍, ഷാറൂഖ് ഖാന്‍, സെയ്ഫ് അലി ഖാന്‍ എന്നിവരോട് ഹിന്ദു മതത്തിലേക്ക് വരണമെന്നാണ് ആവശ്യം. കാരണം ഇവരുടെയെല്ലാം വിവാഹം ഹിന്ദു മഹാസഭയുടെ കണ്ണില്‍ 'ലൗ ജിഹാദ്' ആണ്.

ആമിര്‍ ഖാന്‍ വിവാഹം കഴിച്ചത് കിരണ്‍ റാവുവിനെ, ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി. സെയ്ഫ് അലിഖാന്‍ വിവാഹം കഴിച്ചതാകട്ടെ കരീന കപൂറിനേയും. അപ്പോള്‍ പിന്നെ ലൗ ജിഹാദ് അല്ലാതെന്താണെന്നാണ് ചോദ്യം.

ഭാര്യമാരോട് സ്‌നേഹമുണ്ടെങ്കില്‍ മൂവരും ഹിന്ദുമതം സ്വീകരിക്കണം എന്നാണ് ഹിന്ദു മഹാസഭ അവുരടെ വാരികയിലെ മുഖപ്രസംഗത്തില്‍ ആവശ്യപ്പൈട്ടിരിക്കുന്നത്.

ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍

ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ആണ് ആമിര്‍ ഖാന്‍. ആദ്യ വിവാഹം ഉപേക്ഷിച്ച് ആമിര്‍ വിവാഹം കഴിച്ചത് കിരണ്‍ റാവുവിനെ ആണ്. കിരണ്‍ റാവു ആണെങ്കില്‍ ഹിന്ദുവും

 സ്വസ്ഥ ജീവിതം

സ്വസ്ഥ ജീവിതം

മതം ഒരു പ്രശ്‌നമാകാതെ ആമിറും കിരണും സുഖമായി ജീവിക്കുകയാണ്. അപ്പോഴാണ് ഹിന്ദു മഹാസഭ ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുന്നത്.

ഷാറൂഖ് ഖാന്‍

ഷാറൂഖ് ഖാന്‍

ലൗ ജിഹാദ് ഒന്നും തുടങ്ങാത്ത കാലത്താണ് ഷാറൂഖ് ഖാന്‍ ഗൗരിയെ വിവാഹം കഴിക്കുന്നത്. അന്ന് അതൊരു പ്രശ്‌നമേ ആയിരുന്നില്ല.

ഗൗരിക്ക് പ്രശ്‌നമുണ്ടോ

ഗൗരിക്ക് പ്രശ്‌നമുണ്ടോ

ഷാറൂഖ് ഖാനെ വിവാഹം കഴിച്ചത് കൊണ്ട് ഗൗരിക്ക് ഒരു കുഴപ്പവും ഇല്ല. പേര് ഗൗരി ഖാന്‍ എന്നാക്കി മാറ്റി എന്ന് മാത്രം. സ്‌നേഹം പ്രകടിപ്പിക്കാന്‍ മതം മാറുകയാണോ വേണ്ടത്?

സെയ്ഫ് അലി ഖാന്‍

സെയ്ഫ് അലി ഖാന്‍

സെയ്ഫ് അലി ഖാന്‍ കരീന കപൂറിനെ വിവാഹം കഴിച്ചപ്പോള്‍ ഇവിടെ എന്തെക്കൊ പുലിവാലായിരുന്നു. ലൗ ജിഹാദെന്ന് പറഞ്ഞ് എന്തൊക്കെ വിവാദമായിരുന്നു. എന്നാലും അവരിപ്പോള്‍ സുഖമായി ജീവിക്കുന്നുണ്ട്.

സെയ്ഫ് മതം മാറുമോ

സെയ്ഫ് മതം മാറുമോ

ഹിന്ദു മഹാസഭ പറഞ്ഞാല്‍ സെയ്ഫ് അലി ഖാന്‍ ഹിന്ദു ആകുമോ? അന്ന് വിവാദമായപ്പോള്‍ സെയ്ഫും കരീനയും പറഞ്ഞ മറുപടി ഹിന്ദു മഹാസഭ മറന്ന് കാണുമോ?

ഇമ്രാന്‍ ഹാഷ്മിയേയും ഫര്‍ദീന്‍ ഖാനേയും മതം മാറ്റുമോ?

ഇമ്രാന്‍ ഹാഷ്മിയേയും ഫര്‍ദീന്‍ ഖാനേയും മതം മാറ്റുമോ?

ഖാന്‍ സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല, ഇമ്രാന്‍ ഹാഷ്മിയും ഫര്‍ദീന്‍ ഖാനും വിവാഹം കഴിച്ചത് ഹിന്ദുക്കളെയാണ്. ഭാര്യമാരോട് സ്‌നേഹമുണ്ടെങ്കില്‍ ഇവരും മതം മാറണമത്രെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+