വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നവരെ വിവാഹം കഴിപ്പിക്കും
ദില്ലി: വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന കമിതാക്കളുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ക്കു പണി തരാന്‍ ഹിന്ദു മഹാസഭ ഒരുങ്ങി കഴിഞ്ഞു. വാലന്റൈന്‍സ് ദിനത്തിന് പത്തു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരം ഒരു ഭീഷണിയുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തു വന്നിരിക്കുന്നത്. വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ പുറത്തിറങ്ങുന്ന എല്ലാ കമിതാക്കളെയും വിവാഹം കഴിപ്പിച്ച് അയക്കുമെന്നാണ് ഹിന്ദു മഹാസഭയുടെ ഭീഷണി.
ഹിന്ദു മതത്തില്‍പ്പെട്ട പ്രണയിനികളാണെങ്കില്‍ അവരെ വിവാഹം കഴിപ്പിക്കും. മറ്റു മതത്തില്‍പ്പെട്ടവരെ ശുദ്ധീകരണം നടത്തുമെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ റോസാപ്പൂവുമായി പ്രണയിനിയെയും കൂട്ടി പാര്‍ക്കിലും മാളിലും കറങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് വലവിരിച്ച് ഹിന്ദു മഹാസഭ എല്ലാ സ്ഥലത്തും ഉണ്ടാകും.

സ്‌നേഹാലിംഗനം കൈമാറുന്നവര്‍ക്കും ആഘോഷിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഒരു വര്‍ഷത്തിലെ എല്ലാ ദിവസവും സ്‌നേഹിക്കാനുള്ളതാണ്. അങ്ങനെയിരിക്കെ ഫെബ്രുവരി പതിനാല് എന്ന ഒരു ദിനം മാത്രം കമിതാക്കള്‍ ആഘോഷിക്കുന്നത് എന്തിനാണെന്നാണ് ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗഷിക് ചോദിക്കുന്നത്.
എന്നാല്‍ ഹിന്ദു മഹാസഭ പ്രണയത്തിന് എതിരല്ല. പക്ഷെ പ്രണയിക്കുന്നവര്‍ വിവാഹിതരാകണം എന്നാണ് ഞങ്ങളുടെ നിലപാടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.












Click it and Unblock the Notifications