കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഗോഡ്‌സേയുടെ കോടതി പ്രസ്താവനകള്‍ ഉള്‍പ്പെടുത്തണം; ഹിന്ദുമഹാസഭ

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സേയുടെ കോടതി പ്രസ്താവനകള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ രംഗത്ത്. മഹാത്മാഗാന്ധിയെ വധിച്ച കേസിലെ വിചാരണയ്ക്കിടെയുള്ള പ്രസ്താവനകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഗോഡ്‌സെയുടെ ചരമ വാര്‍ഷികം ആചരിക്കുന്നതിനിടെയാണ് വലതുപക്ഷ സംഘടന ഈ ആവശ്യവുമായി രംഗത്തെത്തിയത്. മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്ന ഗോഡ്‌സെയെ 1949 നവംബര്‍ 15 ന് അംബാല ജയിലില്‍ വെച്ച് തൂക്കിലേറ്റുകയായിരുന്നു.

മഹാരാഷ്ട്രയിൽ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു; ആരോപണം ആവർത്തിച്ച് ശിവസേനമഹാരാഷ്ട്രയിൽ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു; ആരോപണം ആവർത്തിച്ച് ശിവസേന

ഗാന്ധിയുടെ കൊലപാതകത്തിന് തൂക്കിലേറ്റപ്പെട്ട ഗോഡ്‌സെയുടെയും കൂടെ ഗൂഢാലോചന നടത്തിയ നാരായണ ആപ്തെയുടെയും ചിത്രത്തിന് മുന്നില്‍ ഹിന്ദു മഹാസഭാ അംഗങ്ങള്‍ നവംബര്‍ 16ന് ആരതി അര്‍പ്പിച്ചു. രണ്ട് നേതാക്കളുടെ ചരമവാര്‍ഷികം സംഘടന ആചരിച്ചതായും എന്നാല്‍ എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും സ്വാതന്ത്ര്യ സമരത്തില്‍ ഈ രണ്ട് നേതാക്കളുടെയും സംഭാവന ആളുകള്‍ മറന്നതായും ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജൈവീര്‍ ഭരദ്വാജ് പറഞ്ഞു.

godse

വിചാരണ വേളയില്‍ രേഖപ്പെടുത്തിയ ഗോഡ്‌സെയുടെ പ്രസ്താവനകള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രിക്കും ജില്ലാ ഭരണകൂടത്തിനും ഇക്കാര്യം ചൂണ്ടിക്കാട്ടി മെമ്മോറാണ്ടം സമര്‍പ്പിച്ചു. 50 വര്‍ഷമായി കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഗോഡ്‌സെയുടെ കോടതി പ്രസ്താവനകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

2017 നവംബര്‍ 15നാണ് മഹാസഭ ഗ്വാളിയോര്‍ ഓഫീസില്‍ ഗോഡ്‌സെയുടെ ഒരു പ്രതിമ സ്ഥാപിക്കുന്നത്. എന്നാല്‍ വ്യാപകമായ പ്രകോപനത്തെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം പ്രതിമ കണ്ടുകെട്ടി. ജില്ലാ ഭരണകൂടം പിടിച്ചെടുത്ത പ്രതിമ തിരികെ നല്‍കണമെന്നും മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടതായും ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

English summary
Hindu Mahasabha wanted to include Godse's court statements inschool syllabus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X