കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവല്ലെന്ന് ഹിന്ദുമഹാസഭ

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ നിന്ന് നമ്മുടെ രാഷ്ട്രപിതാവിന്റെ ചിത്രം ഏതു നിമിഷവും മായും. ഗാന്ധിജിയെ വെട്ടിമാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം എടുത്തുകളയണമെന്നാണ് ഹിന്ദു മഹാസഭ വ്യക്തമാക്കിയത്. ഈ ആവശ്യം ചൂണ്ടിക്കാണിച്ച് ഹിന്ദുമഹാസഭ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും ചെയ്തു.

ഇന്ത്യയുടെ ദേശീയ വികാരവും രാഷ്ട്രപിതാവുമായ ഗാന്ധിജിക്കു നേരെയാണ് ആളുകള്‍ രംഗത്തുവന്നിരിക്കുന്നത്. ഗാന്ധിജിയുടെ ചിത്രം കണ്ടു മടുത്തു ഇവര്‍ക്ക്, ഗാന്ധിജിയുടെ ചിത്രത്തിനു പകരം മറ്റു മഹാന്‍മാരുടെ ചിത്രങ്ങള്‍ വയ്ക്കാനാണ് ഹിന്ദു മഹാസഭയുടെ നിര്‍ദ്ദേശം.

money

ഗാന്ധിജിയുടെ ചിത്രത്തിനു പകരം ഛത്രപജി ശിവജി, മഹാറാണാ പ്രതാപ്, ബി.ആര്‍ അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ വെക്കാനാണ് നിര്‍ദ്ദേശം. ഗാന്ധിജിയെ നമ്മുടെ രാഷ്ട്ര പിതാവായി കാണരുതെന്നും ഹിന്ദു മഹാസഭ വ്യക്തമാക്കി. കോളേജുകളിലും സ്‌കൂളുകളിലും ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണെന്ന് പഠിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഹിന്ദുമഹാസഭ ആവശ്യപ്പെട്ടു.

ഗാന്ധിജി രാഷ്ട്രപിതാവാണെന്ന് ഒരു സര്‍ക്കാര്‍ രേഖകളിലും ഔദ്യോഗിക വിജ്ഞാപനമില്ലെന്നാണ് ഹിന്ദുമഹാസഭ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനു എന്തു തീരുമാനം എടുക്കുമെന്നത് നിര്‍ണ്ണായകമാണ്.

English summary
The Hindu mahasabha wants for replacing gandhiji image on Indian currency notes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X