കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗജിഹാദ്!! ഐഎഎസ് ടോപ്പര്‍മാരുടെ വിവാഹത്തില്‍ ഹിന്ദുമഹാസഭ കണ്ണീര്, വകവെക്കില്ലെന്ന് ബന്ധുക്കള്‍

മുസ്ലിം യുവാവിനെ വിവാഹംകഴിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഹിന്ദുമഹാസഭയുടെ കത്ത്

  • By Sandra
Google Oneindia Malayalam News

മീററ്റ്: യുപിഎസ് സി രണ്ടാം റാങ്ക് ജേതാവായ അതല്‍ ആമിറുല്‍ ഷാഫി ഖാനെ വിവാഹംകഴിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഹിന്ദുമഹാസഭയുടെ കത്ത്. 2015ലെ യുപിഎസ് സി ടോപ്പര്‍ ടിന ദാബിയുടെ ബന്ധുക്കള്‍ക്കാണ് മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടുള്ളത്.

ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി ഫേസ്ബുക്കില്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും യുവതിയുടെ കുടുംബങ്ങള്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഒരു ന്യൂനപക്ഷത്തിന്റെ എതിര്‍പ്പിനെ വകവെയ്ക്കില്ലെന്നും വിവാഹം കഴിച്ച് അവരുടെ വിശ്വാസങ്ങളില്‍ മുറുകെപ്പിടിച്ച് ജീവിക്കുമെന്നുമാണ് ടിനയുടെ നിലപാട്.

മതം മാറ്റം, അല്ലെങ്കില്‍ വിവാഹം

മതം മാറ്റം, അല്ലെങ്കില്‍ വിവാഹം

അതല്‍ ആമിറുല്‍ ഷാഫി ഖാനെ മതം മാറ്റുകയോ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ബോധ്യപ്പെടുത്തുകയോ ചെയ്യണമെന്നാണ് ഐഎസഎസ് റാങ്ക് ജേതാക്കളുടെ രക്ഷിതാക്കളോട് അഖില ഭാരതീയ ഹിന്ദു മഹാസഭ ആവശ്യപ്പെട്ടത്. ഇരുവരും വിവാഹിതരാവുന്നതായി പരസ്യമായി പ്രഖ്യാപിച്ചതോടെയായിരുന്നു സംഭവം.

ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കാന്‍!!!

ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കാന്‍!!!

ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കില്‍ ഒരു കാരണവശാലും വിവാഹം നടക്കില്ലെന്നും കത്തില്‍ ഹിന്ദുമഹാസഭ പറയുന്നു. ഖാനെ മതം മാറ്റിയാല്‍ മാത്രം വിവാഹം നടക്കുമെന്നും ഹിന്ദുമഹാസഭ ഭീഷണിപ്പെടുത്തുന്നു. മതംമാറാന്‍ സംഘടനാംഗങ്ങള്‍ സഹായിക്കാമെന്നും ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി മുന്ന കുമാര്‍ ശര്‍മ്മയാണ് കത്തയച്ചിട്ടുള്ളത്.

 ഭീഷണിക്കത്ത് പിതാവിന്

ഭീഷണിക്കത്ത് പിതാവിന്

ടിന ദാബിയുടെ പിതാവ് ജസ്വന്ത് ദാബിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ ടിന 2015ലെ യുപിഎസ് സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതിലുള്ള സന്തോഷം ഹിന്ദു മഹാസഭ അറിയിച്ചു. എന്നാല്‍ ഖാനെ വിവാഹം കഴിയ്ക്കാനുള്ള തീരുമാനം തങ്ങളെ ഞെട്ടിച്ചെന്നും മുസ്ലിങ്ങള്‍ പെണ്‍കു
ട്ടികളെ പ്രണയിച്ച് ലൗ ജിഹാദിനെ പിന്തുണയ്ക്കുന്നുവെന്നും കത്തില്‍ പറയുന്നു.

വിവാഹ പ്രഖ്യാപനം

വിവാഹ പ്രഖ്യാപനം

കഴിഞ്ഞ ആഴ്ച ഫേസ്ബുക്ക് വഴിയാണ് ടിന യുപിഎസ് സി പരീക്ഷയില്‍ രണ്ടാം റാങ്ക് ജേതാവായ അതറിനെ വിവാഹം കഴിയ്ക്കാനുള്ള തീരുമാനം അറിയിച്ചത്. മേയില്‍ കണ്ടുമുട്ടിയതുമുതല്‍ തങ്ങള്‍ ഡേറ്റിംഗിലാണെന്നും ടിന വ്യക്തമാക്കിയിരുന്നു.

വിശ്വാസങ്ങള്‍ക്കൊപ്പം

വിശ്വാസങ്ങള്‍ക്കൊപ്പം

മെയ്മാസത്തില്‍ കണ്ടുമുട്ടിയ തങ്ങള്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും അവരവരുടെ വിശ്വാസങ്ങള്‍ മുറുകെപ്പിടിയ്ക്കുമെന്നും ആരും മതം മാറാന്‍ പോകുന്നില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

ഭീഷണി സോഷ്യല്‍ മീഡിയയിലും

ഭീഷണി സോഷ്യല്‍ മീഡിയയിലും

ഇരുവരും വിവാഹം കഴിയ്ക്കുകയാണെന്ന് ഫേസ്ബുക്കില്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ നിരവധി ഭീഷണി സന്ദേശങ്ങളും ഫോണ്‍കോളുകളുമാണ് ടിനയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സന്തുഷ്ടരാണ് ഭീഷണികള്‍ പ്രശ്‌നമല്ല

സന്തുഷ്ടരാണ് ഭീഷണികള്‍ പ്രശ്‌നമല്ല

ആമിറിനെ തിരഞ്ഞെടുത്തതില്‍ ഞാനും ഞങ്ങളുടെ രക്ഷിതാക്കളും സന്തോഷിക്കുന്നു. ചെറിയൊരു ന്യൂനപക്ം എപ്പോഴും മതത്തെക്കുറിച്ചും, ഡേറ്റിംഗിനെക്കുറിച്ചും എതിരഭിപ്രായങ്ങളുമായി രംഗത്തുവരും ടിന പറയുന്നു.

English summary
Hindu Mahasabha warns IAS toppers marriage over love jihad.Akhil Bharatiya Hindu Mahasabha members have written a letter to 2015 UPSC topper Tina Dabi's parents after she recently announced she will marry the second rank holder, Athar Aamir-ul Shafi Khan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X