ബിഗ് ബോസ് നിരോധിക്കണം!!കമലഹാസനെ അറസ്റ്റ് ചെയ്യണം!!ഹിന്ദു മക്കള്‍ കക്ഷി രംഗത്ത്

Subscribe to Oneindia Malayalam

ചെന്നൈ: ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകര്‍ രംഗത്ത്. റിയാലിറ്റി ഷോയുടെ അവതാരകന്‍ കമലഹാസനെ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. റിയാലിറ്റി ഷോയിലൂടെ കമലഹാസന്‍ തമിഴ് സംസ്‌കാരത്തെ താറടിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.

റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളായ ഒവിയ, നമിത, ഗഞ്ച കറുപ്പ്, ഹാരതി തുടങ്ങിയവരെയും അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മത്സരാര്‍ത്ഥികള്‍ അശ്ലീല ഭാഷയിലാണ് സംസാരിക്കുന്നതെന്നും 75 ശതമാനവും നഗ്നരായാണ് പ്രത്യക്ഷപ്പെടുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഇതു തമിഴ് സംസ്‌കാരത്തിനു തന്നെ എതിരാണ്. സംസ്‌കാരത്തെ മുറിപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്.

ജൂണ്‍ 25 ന് സ്റ്റാര്‍ വിജയ് ചാനലിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പ് ആരംഭിച്ചത്. കമലഹാസന്റെ ആദ്യത്തെ മിനിസ്‌ക്രീന്‍ സംരംഭം കൂടിയാണിത്.

 സോഷ്യല്‍ മീഡിയ ഹാപ്പിയല്ല

സോഷ്യല്‍ മീഡിയ ഹാപ്പിയല്ല

കമലഹാസന്‍ ആദ്യമായി അവതാരകനായെത്തുന്ന ബിഗ് ബോസ് ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാത്തിരുന്നത്. എന്നാല്‍ റിയാലിറ്റി ഷോ ആരംഭിച്ചതിനു ശേഷമുള്ള സോഷ്യല്‍ മീഡിയയിലെ ആദ്യപ്രതികരണങ്ങളില്‍ നിന്നും ആളുകള്‍ തൃപ്തരല്ല എന്നാണ് അറിയാന്‍ കഴിയുന്നത്.

 ആരാധകര്‍ക്ക് പ്രതീക്ഷ

ആരാധകര്‍ക്ക് പ്രതീക്ഷ

എന്നാല്‍ കമലഹാസന്റെ പ്രകടനത്തില്‍ ആരാധകര്‍ നിരാശരല്ല. വരും ദിവസങ്ങള്‍ തമിഴ് ബിഗ് ബോസ് കൂടുതല്‍ തിളക്കത്തോടെ മുന്നേറുമെന്നു തന്നെയാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

 കമലഹാസന്‍ എന്തുകൊണ്ട് തിരഞ്ഞെടുത്തു..?

കമലഹാസന്‍ എന്തുകൊണ്ട് തിരഞ്ഞെടുത്തു..?

ഒരുപാട് ആളുകളിലേക്ക് എത്താന്‍ സാധിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് എന്നാണ് കമലഹാസന്‍ പറയുന്നത്. ഈ പ്രത്യേകത തന്നെയാണ് ഷോയുടെ അവതാരകനാകാന്‍ തന്നെ പ്രേരിപ്പിച്ച ഘടകമെന്ന് ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ കമലഹാസന്‍ വ്യക്തമാക്കി. പരിപാടിയിലൂടെ തനിക്കു കിട്ടുന്ന പണവും ഒരു ഘടകം തന്നെയാണെന്ന് താരം പറഞ്ഞിരുന്നു. സിനിമയേക്കാള്‍ റീച്ച് കിട്ടുന്ന മാധ്യമമാണ് ടെലിവിഷന്‍ എന്നും താരം പറയുന്നു.

 സല്‍മാന്‍ ഖാനൊപ്പം എത്തിയില്ല

സല്‍മാന്‍ ഖാനൊപ്പം എത്തിയില്ല

ബിഗ് ബോസിന്റെ ഹിന്ദി പതിപ്പ് അവതരിപ്പിച്ചു കൊണ്ടിരുന്ന സല്‍മാന്‍ ഖാന്റെ പ്രകടനത്തിനൊപ്പം കമലഹാസന് എത്താന്‍ കഴിഞ്ഞില്ല എന്ന അഭിപ്രായവുമുണ്ട്.

 ആരൊക്കെ..?

ആരൊക്കെ..?

അഭിനേതാക്കളായ ശ്രീ അനൂയ, വ്യാപുരി, ഗായത്രി രഘുറാം, ഭരണി, റൈസ വില്‍സന്‍, സ്‌നേഹന്‍, ഒവിയ, ഹാരതി, ആരവ്, ഗഞ്ച കറുപ്പ്, ഗണേഷ് വെങ്കിട്ടരാമന്‍, ശക്തി വാസു, നമിത, ജല്ലിക്കെട്ടു വിവാദത്തെ തുടര്‍ന്ന് വാര്‍ത്തകളിലിടം നേടിയ ജൂലി, എന്നിവരാണ് തമിഴ് ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍.

 എങ്ങനെ..?

എങ്ങനെ..?

പുറം ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത വിധം നൂറു ദിവസം മത്സരാര്‍ത്ഥികളെ ഒരു വീടിനുള്ളില്‍ അടച്ചിടുകയാണ് ചെയ്യുക. എല്ലാ ആഴ്ചയും അവതാരകന്‍ വീട് സന്ദര്‍ശിക്കുന്ന അവസരത്തില്‍ ഓരോരുത്തരെയായി എലിമിനേറ്റ് ചെയ്യും. അവസാനം അവശേഷിക്കുന്നയാളാണ് വിജയി.

 വിജയ് ടിവിയില്‍

വിജയ് ടിവിയില്‍

സ്റ്റാര്‍ വിജയ് ചാനലിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ സംപ്രേക്ഷണംെ ചെയ്യുന്നത്. ജൂണ്‍ 25 നായിരുന്നു ആദ്യത്തെ എപ്പിസോഡ്. കമലഹാസന്‍ അവതാരകനാകുന്നു എന്നതു തന്നെയായിരുന്നു പരിപാടിയുടെ ഏറ്റവം വലിയ പരസ്യം

English summary
Hindu Makkal Katchi wants Tamil Bigg Boss banned, Kamal Haasan arrested
Please Wait while comments are loading...