സന്താനോത്പാദനം കൂട്ടാന്‍ തൊഗാഡിയയുടെ മരുന്ന്... ഹിന്ദുക്കള്‍ക്ക് മാത്രം!!!
ബരൂച്ച്(ഗുജറാത്ത്): ഹിന്ദുക്കള്‍ സന്താനോത്പാദനത്തില്‍ പിറകിലാണെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. മുസ്ലീം ജനസംഖ്യ കൂടുന്നതാണ് തൊഗാഡിയയുടെ പ്രശ്നം. ഹിന്ദുക്കളില്‍ വന്ധ്യത കൂടുകയാണെന്നും തൊഗാഡിയ പറയുന്നുണ്ട്.
സംഗതി പരിഹരിയ്ക്കാന്‍ ചില നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്. ഒരു ഡോക്ടര്‍ കൂടിയായ തൊഗാഡിയ സന്താനോത്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ മരുന്നും കണ്ടെത്തിയിട്ടുണ്ട്. അത് ഹിന്ദുക്കള്‍ക്ക് വിലക്കുറവില്‍ നല്‍കാമെന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്.

വന്ധ്യത?
ഹിന്ദു പുരുഷന്മാരില് വന്ധ്യത കൂടി വരികയാണെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ പറയുന്നത്. അതുകൊണ്ട് ഹിന്ദു ജനസംഖ്യ കുറയുകയാണത്രെ.

കൂടുതല്‍ കുട്ടികളെ ഉണ്ടാക്കൂ
ഈ പ്രശ്നം പരിഹരിയ്ക്കാന്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാനാണ് ഹിന്ദു ദമ്പതിമാരോട് പ്രവീണ്‍ തൊഗാഡിയയ്ക്ക് പറയാനുള്ളത്.

എന്തിനാണ്?
എന്തിനാണ് കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നത്? മറ്റൊന്നിനും അല്ല, മുസ്ലീം ജനസംഖ്യ വര്‍ദ്ധനവിനെ പ്രതിരോധിയ്ക്കാനാണത്രെ.

ലവ് ജിഹാദ്
ലവ് ജിഹാദും ക്രിസ്തുമതത്തിലേയ്ക്കുള്ള മതപരിവര്‍ത്തനവും എല്ലാം ഹിന്ദു ജനസംഖ്യ കുറയാന്‍ കാരണമാകുന്നുണ്ടെന്നാണ് തൊഗാഡിയയുടെ കണ്ടെത്തല്‍.

ഖര് വാപസി
ഖര് വാപസി കൂടുതല്‍ ആക്കണം. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണം. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിയ്ക്കണം- തൊഗാഡിയ പറയുന്നത് ഇതൊക്കെയാണ്.

മരുന്നുണ്ട്
സന്താനോത്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ സ്വന്തമായി മരുന്നും കൂടി കണ്ടുപിടിച്ചിട്ടുണ്ട് ഡോക്ടര്‍ കൂടിയായ തൊഗാഡിയ. ഇത് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കാനാണ് തൊഗാഡിയ പുരുഷന്മാരോട് പറയുന്നത്.

ഡിസ്കൗണ്ട് ഉണ്ട്
അറനൂറ് രൂപയാണത്രെ മരുന്നിന്റെ വില. എന്നാല്‍ താന്‍ ഇത് ഇവിടെ വച്ച് വെറും അഞ്ഞൂറ് രൂപയ്ക്ക് നല്‍കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications