• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഹിന്ദു മുസ്ലിം സമുദായങ്ങളിലെ 80-90 ശതമാനവും വിഡ്ഢികളോ?

  • By Mithra Nair

ദില്ലി: പുതിയ വിവാദവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ഇത്തവണ പറഞ്ഞിരിക്കുന്നത് ഇന്ത്യയിലെ ഹിന്ദുക്കളിലേയും മുസ്ലീങ്ങളിലേയും 80 -90 % പേരും വിഡ്ഢികളാണെന്നാണ്.

ഫേസ്ബുക്കിലാണ് ഇത്തവണ പോസ്റ്റിട്ടിരിക്കുന്നത്. ഫേസ്ബുക്ക് പേജില്‍ 'ഹിന്ദു മുസ്ലിം വിഡ്ഢികള്‍' എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് കട്ജുവിന്റെ വിവാദ പരാമര്‍ശം.'വലതുപക്ഷ ഹൈന്ദവ സംഘടനകളായ ആര്‍.എസ്.എസിനേയും ബി.ജെപിയേയും മണ്ടന്‍ ആശയങ്ങളുടേയും ആചാരങ്ങളുടേയും പേരില്‍ വിമര്‍ശിക്കാറുണ്ട്.

ജാതി വ്യവസ്ഥയെക്കുറിച്ചും പശുവിനെ ഗോമാതാവായി ആരാധിക്കുന്നതും വിമര്‍ശിക്കുമ്പോള്‍ ഹൈന്ദവ സമുദായത്തിലെ നിരവധി പേര്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്താറുണ്ട്. ഈ സമയത്ത് മുസ്ലിം സമുദായത്തിലെ പല സുഹൃത്തുക്കളും കയ്യടിക്കാറുമുണ്ടെന്നും കട്ജു പറയുന്നു

ബുര്‍ഖയേയും ഹിജാബിനേയും എതിര്‍ക്കുമ്പോഴും ശരിയ നിയമത്തിലെ മനുഷ്യവിരുദ്ധമായ ഭാഗങ്ങെളെ തെറ്റെന്ന് പറയുമ്പോഴും ഹിന്ദുക്കള്‍ ആക്രമിച്ചതിന് സമാനമായ രീതിയില്‍ ഒരു വിഭാഗം മുസ്ലീങ്ങളും എന്നെ ആക്രമിക്കാറുണ്ട്. ഇതില്‍ നിന്ന് എന്താണ് മനസിലാകുന്നത് ഇന്ത്യയിലെ 80-90% ഹിന്ദുക്കളും മുസ്ലീങ്ങളും വര്‍ഗ്ഗീയവാദികളും വിഡ്ഢികളുമാണെന്നാണ്. കബീര്‍ ശരിയായിരുന്നു. നാരായണ, നാരായണ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത

English summary
I find it interesting to note that whenever I condemn right wing Hindu organizations like the R.S.S. or B.J.P
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more