കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈസൂരില്‍ ഹിന്ദു-മുസ്ലീം വിവാഹത്തിന് പിന്തുണ നല്‍കി ഇടതു പാര്‍ട്ടികള്‍

Google Oneindia Malayalam News

മൈസൂരു: കഴിഞ്ഞ ദിവസമാണ് മൈസൂരിലെ നഞ്ചന്‍ഗുഡില്‍ ദുരഭിമാനക്കൊലയ്ക്ക് മാതാപിതാക്കള്‍ അറസ്റ്റു ചെയ്യപ്പെട്ടത് ദളിത് യുവാവിനെ പ്രണയിച്ച കാരണത്താല്‍ 21 കാരിയായ മകളെ മാങ്ങാ ജ്യുസില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയതായാണ് കേസ്.മറു വശത്ത് മറ്റൊരു പ്രണയത്തിന് ശുഭാന്ത്യം കാത്തിരിക്കുകയാണ് രണ്ടു മതത്തില്‍പെട്ടവര്‍.മൈസൂരിനു സമീപം മാണ്ഡ്യ ജില്ലയില്‍ നിന്നുളള ഷക്കീല്‍ അഷിത എന്നിവരുടെ പ്രണയമാണ് ഏപ്രില്‍ 17 ന് വിവാഹത്തിലെത്തുന്നത്.

mysore

ഇതിനു സര്‍വ്വ പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇടതു പാര്‍ട്ടി അനുഭാവികള്‍. ഇരുവരുടെയും വീട്ടുകാരും ഹിന്ദു സംഘടനകളായ ബജ്‌രംഗ് ദള്‍,രാഷ്ട്രീയ സ്വയം സേവക് സംഘ് എന്നിവയും ഇവരുടെ വിവാഹത്തിനെതിരെ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഇടതു പാര്‍ട്ടികളും ചില മനുഷ്യാവകാശ സംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ടത്.

വലതുപക്ഷ സംഘടനങ്ങള്‍ സംഭവത്തെ ലൗ ജിഹാദുമായി കൂട്ടിയിണക്കി വര്‍ഗീയത പടര്‍ത്താനുളള ശ്രമമാണെന്നും വിവാഹത്തിന് ജില്ലാ ഭരണകൂടവും പോലീസും സുരക്ഷ വാഗ്ദാനം ചെയതിട്ടുണ്ടെന്നും സി.പി.എം മൈസൂരു ജില്ലാ സെക്രട്ടറി കെ.ബസവരാജു പറഞ്ഞു.

English summary
wedding row: Left parties and organisations back the couple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X