• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

23കാരി വീടുവിട്ടപ്പോള്‍ ഹിന്ദു, തിരിച്ചെത്തിയപ്പോള്‍ മുസ്ലീം!

ലഖ്‌നൊ: കാണാതായ 23 കാരി മതംമാറി തിരിച്ചെത്തിയത് വിവാദമാകുന്നു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. കഴിഞ്ഞ മാര്‍ച്ച് 9 ന് വീട്ടില്‍ നിന്നും കാണാതായ നൈന മേഹ്ത എന്ന 23 കാരിയാണ് മതംമാറി സോയ എന്ന് പേര് സ്വീകരിച്ച് തിരിച്ചുവന്നിരിക്കുന്നത്. താന്‍ കാമുകനായ സുള്‍ഫിക്കറിനൊപ്പമാണ് പോയത് എന്ന് സോയ എന്ന നൈന കോടതിയില്‍ പറഞ്ഞു.

തങ്ങള്‍ തമ്മില്‍ വിവാഹം കഴിച്ചു എന്നും താന്‍ മതം മാറി മുസ്ലിമായി എന്നും ഇവര്‍ കോടതിയെ അറിയിച്ചു. 23 കാരിയായ നൈന സ്‌കൂള്‍ അധ്യാപികയാണ്. ബറേലിയിലെ ഒരു വ്യാപാരിയുടെ മകളാണ് നൈന. മാര്‍ച്ച് 9 ന് വിവാഹനിശ്ചയം നടക്കാനിരിക്കേയാണ് നൈനയെ കാണാതായത്. സുള്‍ഫിക്കറാണ് മകളെ തട്ടിക്കൊണ്ടുപോയത് എന്ന് കാണിച്ച് നൈനയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

സുള്‍ഫിക്കറിനെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഈ കേസ് പിന്‍വലിക്കണമെന്നാണ് തിരിച്ചെത്തിയ നൈന പറയുന്നത്. നൈന പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ വീട്ടുകാരും പ്രാദേശിക ഹിന്ദു നേതാക്കളും തയ്യാറായിട്ടില്ല. നൈനയെ സുള്‍ഫിക്കറും സഹോദരനും ചേര്‍ന്ന് കടത്തിക്കൊണ്ടുപോയ ശേഷം ബലം പ്രയോഗിച്ച് മതംമാറ്റി എന്നാണ് അവര്‍ ആരോപിക്കുന്നത്.

ബുധനാഴ്ച ബുര്‍ഖ ധരിച്ച് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിയാണ് നൈന സുള്‍ഫിക്കറിന് അനുകൂലമായി മൊഴി നല്‍കിയത്. സുള്‍ഫിക്കറിനൊപ്പം പോകാനാണ് തന്റെ ആഗ്രഹമെന്നും നൈന പറഞ്ഞു. വിവരം അറിഞ്ഞ് നൈനയെ കൂട്ടിക്കൊണ്ടുപോകാന്‍ സ്വന്തം വീട്ടുകാരും എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം പോകാന്‍ നൈന കൂട്ടാക്കിയില്ല.

English summary
Missing Hindu girl Naina returns as married Zoya, Hindu organisations allege forced conversion in Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more