കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്‍വാലെ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കുമെന്ന് ഹിന്ദു സംഘടന

  • By Sruthi K M
Google Oneindia Malayalam News

ഇന്‍ഡോര്‍: ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാനോടുള്ള പ്രതിഷേധം അവസാനിക്കുന്നില്ല. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്ന് പറഞ്ഞ് പ്രതിഷേധങ്ങള്‍ക്ക് തിരി കൊളുത്തിയ ഷാരൂഖിനെ പ്രതിഷേധക്കാര്‍ വെറുതെ വിട്ടിട്ടില്ലെന്നു തന്നെ പറയാം. ഷാരൂഖിന്റെ പ്രസ്താവന വരാനിരിക്കുന്ന അദ്ദേഹത്തിന്റെ സിനിമയ്ക്ക് കോട്ടം തട്ടിക്കുമോയെന്ന ആശങ്കയാണിപ്പോള്‍.

അടുത്താഴ്ച ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ദില്‍വാലെ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ പറയുന്നത്. ദില്‍വാലെ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ തിയറ്റര്‍ അടിച്ചു തകര്‍ക്കുമെന്നാണ് ഹിന്ദു രാഷ്ട്ര സംഗതന്റെ മുന്നറിയിപ്പ്.

തിയറ്റര്‍ അടിച്ചു തകര്‍ക്കും

തിയറ്റര്‍ അടിച്ചു തകര്‍ക്കും

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരുമെന്ന പ്രസ്താവനയിറക്കിയ ഷാരൂഖിന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഹിന്ദു സംഘടന വ്യക്തമാക്കിയത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ അടിച്ചു തകര്‍ക്കുമെന്നും ഹിന്ദു രാഷ്ട്ര സംഗതന്‍ അറിയിച്ചു.

പ്രതിഷേധം

പ്രതിഷേധം

ഷാരൂഖ് ഖാനോടുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ദില്‍വാലെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ ഇതിനോടകം രംഗത്തെത്തി. വാന്‍ഡലൈസ് തിയറ്റേഴ്‌സ് കാമ്പെയ്ന്‍ എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയുടെ പോസ്റ്ററുകള്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

ഷാരൂഖിന്റെ ചിത്രം കാണരുത്

ഷാരൂഖിന്റെ ചിത്രം കാണരുത്

ഷാരൂഖിന്റെ ചിത്രം കാണരുതെന്ന് ആവശ്യപ്പെട്ടാണ് പ്രചരണം നടക്കുന്നത്. വിലക്ക് ലംഘിച്ച് ചിത്രം കാണുന്നവര്‍ക്ക് എന്തും സംഭവിക്കാമെന്നുള്ള ഭീഷണിയുമുണ്ട്. പ്രതിഷേധത്തിനിടയില്‍ പരിക്കേറ്റാല്‍ അതിന്റെ ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുക്കില്ലെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

തിയറ്റര്‍ ഉടമകളോട്

തിയറ്റര്‍ ഉടമകളോട്

ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് തിയറ്റര്‍ ഉടമകളോട് ആവശ്യപ്പെടും. എന്നാല്‍, ആവശ്യം നിരസിക്കുകയാണെങ്കില്‍ തിയറ്റര്‍ തകര്‍ക്കുമെന്നാണ് സംഘടനയുടെ ഭീഷണി.

മാപ്പ് പറയണം

മാപ്പ് പറയണം

അസഹിഷ്ണുത ഉണ്ടെന്ന് പറഞ്ഞ ഷാരൂഖ് ഖാന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ഹിന്ദു രാഷ്ട്ര സംഗതന്റെ ആവശ്യം.

ചിത്രങ്ങള്‍ ബഹിഷ്‌കരിക്കും

ചിത്രങ്ങള്‍ ബഹിഷ്‌കരിക്കും

രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ആമിര്‍ ഖാന്റെയും ഷാരൂഖിന്റെയും ചിത്രങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചി നേരത്തെ വ്യക്തമാക്കിയിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Hindu organisations demand ban on Shahrukh Film Dilwale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X