സ്‌കൂളില്‍ ഇനി ഏത് വേഷം? ഹിന്ദു മഹാസഭ പറയും!
ജിന്ദ്: സ്‌കൂളുകളിലും കോളേജുകളിലും ഡ്രസ് കോഡ് കൊണ്ടുവരണമെന്ന് അഖില്‍ ഭാരത് ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും അക്രമങ്ങളും തടയാനാണ് ഇത്. സ്‌കൂള്‍ പരിസരങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും മതസംഘടനയ്ക്ക് ആവശ്യമുണ്ട്.
സഭ്യമല്ലാത്ത വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നത്. സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍, സ്‌കൂളുകളിലും കോളേജുകളിലും വസ്ത്രധാരണത്തിന് പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണം. ശരീരം മറയുന്നതായിരിക്കണം വസ്ത്രം. പെണ്‍കുട്ടികള്‍ ജീന്‍സും ഇറുകിയ ടോപ്പും ധരിക്കുന്നത് വിലക്കണം.

അഖില ഭാരത് ഹിന്ദു മഹാസഭയുടെ വൈസ് പ്രസിഡണ്ട് ധര്‍മപാല്‍ സിവാച്ചാണ് ഇക്കാര്യം പറഞ്ഞത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ കാണാനാണ് ഹിന്ദു മഹാസഭയുടെ നീക്കം. സ്‌കൂളുകളിലെയും കോളേജിലെയും വസ്ത്രധാരണം മാത്രമല്ല, ലിവ് ഇന്‍ ബന്ധങ്ങളും ഹിന്ദു മഹാസഭയുടെ റഡാറിന് കീഴിലുണ്ട്.
ലിവ് ഇന്‍ ബന്ധങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. യുവാക്കള്‍ക്ക് അതിരില്ലാത്ത സ്വാതന്ത്ര്യം നല്‍കാന്‍ മാത്രം നമ്മുടെ സമൂഹം വികസിച്ചിട്ടില്ല. സ്‌കൂളിലും കോളേജിലും പോകുന്ന പെണ്‍കുട്ടികള്‍ക്ക് ദുപ്പട്ട നിര്‍ബന്ധമാക്കണം. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ മുഖം മറക്കുന്നത് നിരോധിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. ഖാപ് പഞ്ചായത്തുകളില്‍ നിന്നും തങ്ങള്‍ക്ക് പിന്തുണ കിട്ടുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications