Get Updates
Get notified of breaking news, exclusive insights, and must-see stories!

2023ഓടെ ഇന്ത്യ ഹിന്ദുരാഷ്ട്രം...!! ഹിന്ദു സംഘടനകള്‍ ഒന്നിക്കുന്നു...!! ലക്ഷ്യത്തിന് എന്തും ചെയ്യും!!

ഗോവ: സംഘപരിവാറിന് ഇന്ത്യയില്‍ ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ. അത് രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കുക എന്നതാണ്. ഏത് വഴിയിലൂടെ ആ ലക്ഷ്യത്തിലെത്താനുള്ള നീക്കങ്ങളാണ് ബിജെപിയും ആര്‍എസ്എസ്സും അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നത്. ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ബീഫ് നിരോധനവുമെല്ലാം അതിന്റെ ഭാഗം തന്നെ. 2023ഓടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തിലാണ് ഹിന്ദു സംഘടനകള്‍

ഹിന്ദു രാഷ്ട്ര നിര്‍മ്മാണം

ഹിന്ദു രാഷ്ട്ര നിര്‍മ്മാണം

രാജ്യത്തെ വിവിധ ഹിന്ദു സംഘടനകള്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നുള്ള ഉറച്ച തീരുമാനമെടുത്ത് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. 2013ഓടെ ഹിന്ദു രാഷ്ട്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

ഹിന്ദുത്വ സംഘടനകൾ

ഹിന്ദുത്വ സംഘടനകൾ

രാജ്യത്തെ 150 ഹിന്ദുത്വ സംഘടനകളാണ് ഈ ലക്ഷ്യത്തിന് വേണ്ടി ഒരുമിക്കുന്നത്. ഗോവയില്‍ വെച്ചാണ് ഈ സംഘടനകള്‍ യോഗം ചേരുകയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യ ഹിന്ദുരാഷ്ട്രം

ഇന്ത്യ ഹിന്ദുരാഷ്ട്രം

ജൂണ്‍ 14 മുതല്‍ 17 വരെ ചേരുന്ന യോഗത്തിന്റെ പ്രധാന അജണ്ട ഹിന്ദു രാഷ്ട്ര നിര്‍മ്മാണം തന്നെയാണ്. ഹിന്ദു ജനസംഖ്യയിലെ കുറവ്, ലൗജിഹാദ്, മതംമാറ്റം, സന്ന്യാസികള്‍ക്കെതിരെയുള്ള ആക്രമണം, ക്ഷേത്ര സംരക്ഷണം എന്നിവ ചര്‍ച്ചയാവും.

സനാതന്‍ സന്‍സ്ഥയും ഹിന്ദു ജനജാഗൃതി സമിതിയും

സനാതന്‍ സന്‍സ്ഥയും ഹിന്ദു ജനജാഗൃതി സമിതിയും

ഹിന്ദു സംഘടനകളുടെ ഒത്തുചേരലിന് കളമൊരുക്കുന്നതിന് നേതൃത്വം നല്‍കുന്നത് സനാതന്‍ സന്‍സ്ഥയും സഹോദര സംഘടനയായ ഹിന്ദു ജനജാഗൃതി സമിതിയുമാണ്. നരേന്ദ്ര ദബോല്‍ക്കറുടേത് അടക്കമുള്ള കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സംഘടനയാണ് സനാതന്‍ സന്‍സ്ഥ

ശിവജി സ്വപ്‌നം കണ്ട രാജ്യം

ശിവജി സ്വപ്‌നം കണ്ട രാജ്യം

ഛത്രപതി ശിവജി സ്വപ്‌നം കണ്ടത് പോലുള്ള ഒരു ഹിന്ദു രാഷ്ട്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹിന്ദു ജനജാഗൃതി സമിതി വക്താവ് ഉദയ് ദധൂരി പറയുന്നു. ഹിന്ദു രാഷ്ട്രം വേണം എന്നാണേ്രത ഭൂരിപക്ഷം ഇന്ത്യക്കാരും ആഗ്രഹിക്കുന്നത്.

എല്ലാ ഹിന്ദുക്കളും ഒന്നിക്കണം

എല്ലാ ഹിന്ദുക്കളും ഒന്നിക്കണം

ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിന് വേണ്ടി രാജ്യത്തെ എല്ലാ ഹിന്ദുക്കളും ഒന്നിക്കണമെന്നും ഈ സംഘടനകള്‍ ആഹ്വാനം ചെയ്യുന്നു. തീവ്രഹിന്ദുത്വത്തിന്റെ വക്താവായ യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ തിരഞ്ഞെടുത്തത് രാജ്യം ഹിന്ദുരാഷ്ട്രം ആഗ്രഹിക്കുന്നുവെന്നതിന് തെളിവാണെന്നും ഇവര്‍ പറയുന്നു

നരേന്ദ്രമോദിക്ക് പിന്തുണ

നരേന്ദ്രമോദിക്ക് പിന്തുണ

തങ്ങള്‍ ലക്ഷ്യമിടുന്ന ഹിന്ദു രാഷ്ട്രത്തില്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഴുവന്‍ പിന്തുണയും ഉണ്ടെന്ന് പറയുമ്പോഴും രാജ്യത്തെ ഹിന്ദുക്കള്‍ക്ക് വേണ്ടി ബിജെപി സര്‍ക്കാര്‍ കൂടുതലൊന്നും ചെയ്തില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

സർക്കാരിന് വിമർശനം

സർക്കാരിന് വിമർശനം

ഏകീകൃത സിവില്‍ കോഡ്, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370തിന്റെ പിന്‍വലിക്കല്‍, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ ബിജെപി സര്‍ക്കാരിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് ഈ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+