കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ ഹൈന്ദവ പുരോഹിതരും; ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കുന്നത് ശരിയല്ല

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: പൗരത്വ നിമയത്തിനെതിരായ പ്രതിഷേധവുമായി ഹൈന്ദവ പുരോഹിതരും രംഗത്ത്. പൗരത്വ നിയമവും എന്‍ആര്‍സിയും രാജ്യത്ത് ആവശ്യമില്ലെന്ന് അവര്‍ വ്യക്തമാക്കി. സിഎഎയും എന്‍ആര്‍സിയും രാജ്യത്തെ മതപരമായി വിഭജിക്കുമെന്ന് ആശങ്കയുണ്ടെന്നും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും പുരോഹിതര്‍ അഭിപ്രായപ്പെട്ടു.

Ko

നോ എന്‍ആര്‍സി, നോ സിഎഎ എന്നീ പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു അവരുടെ സമരം. ബ്രാഹ്മണ്‍ സമുദായത്തിലെ പുരോഹിതരാണ് കൊല്‍ക്കത്തയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കൊല്‍ക്കത്തയിലെ മായോ റോഡിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം.

പശ്ചിമ ബംഗാ സനാതന്‍ ബ്രാഹ്മിണ്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു നൂറോളം ബ്രാഹ്മിണ്‍ പുരോഹിതര്‍ പങ്കെടുത്ത പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യപുരോഗതിക്ക് സമാധാനം ആവശ്യമാണ്. സമാധാനമില്ലാതെ ഒരിക്കലും രാജ്യപുരോഗതി കൈവരിക്കാന്‍ സാധിക്കില്ല. സിഎഎ കൊണ്ടുവന്നതും എന്‍ആര്‍സി നടപ്പാക്കുമെന്ന ചര്‍ച്ചകളും രാജ്യത്ത് അക്രമം വ്യാപകമാക്കിയിരിക്കുന്നുവെന്നും പുരോഹിതര്‍ പറഞ്ഞു.

Recommended Video

cmsvideo
ദേശീയ പൗര രജിസ്റ്ററില്‍ നിന്ന് ബി.ജെ.പി പിന്നോട്ട് ?

സിഎഎയും എന്‍ആര്‍സിയും ഉപയോഗിച്ച് ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കാനുള്ള ശ്രമം നിര്‍ഭാഗ്യകരമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീധര്‍ മിശ്ര പറഞ്ഞു.

English summary
Hindu priests hit Kolkata streets against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X