കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിറ്റല്‍ ഇന്ത്യ!!! ബലിയിടാന്‍ സ്ഥലമന്വേഷിക്കേണ്ട, എല്ലാം ഓണ്‍ലൈനില്‍

  • By Sandra
Google Oneindia Malayalam News

അലഹബാദ്: ബലിതര്‍പ്പണത്തിലും ഡിജിറ്റലാവാനുള്ള ശ്രമമാണ് ഇന്ത്യയിലെ പ്രമുഖ ഹിന്ദു ആരാധനാകേന്ദ്രങ്ങള്‍. പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്നതിനായി ഓണ്‍ലൈനായി ബലിതര്‍പ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ രാജ്യത്ത് അലഹാബാദ് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ സൗകര്യമൊരുക്കിക്കഴിഞ്ഞു.

ഷോപ്പില്‍ വച്ച് നാലുവയസ്സുകാരിയ്ക്ക് പീഡനം, പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത് സിസിടിവി ദൃശ്യങ്ങളോ!!!ഷോപ്പില്‍ വച്ച് നാലുവയസ്സുകാരിയ്ക്ക് പീഡനം, പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത് സിസിടിവി ദൃശ്യങ്ങളോ!!!

ബലിതര്‍പ്പണത്തിനായി പരമ്പരാഗതമായി ആശ്രയിച്ചുപോരുന്ന ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി സമയക്കുറവില്‍ നിന്നും ജോലിത്തിരക്കുകള്‍ക്കിടയില്‍ നിന്നുമെല്ലാം എളുപ്പത്തില്‍ ചടങ്ങ് പൂര്‍ത്തിയാക്കാനാണ് പുതിയ കാലത്തിലെ ആളുകള്‍ക്ക് താല്‍പ്പര്യം.

പിണ്ഡദാനം

പിണ്ഡദാനം

പിണ്ഡദാനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കാമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഓണ്‍ലൈന്‍ പിണ്ഡദാനം എങ്ങനെ നിര്‍വ്വഹിക്കണമെന്നറിയുന്നതിനായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും പൂജാരിമാരുടെ അഭിപ്രായം ആരായുന്നുണ്ട്.

ബലിതര്‍പ്പണം

ബലിതര്‍പ്പണം

ഇന്ത്യയിലെ എല്ലാ പ്രധാന ആരാധനായങ്ങളിലും എത്തി എല്ലാവര്‍ഷവും ബലിതര്‍പ്പണം നടത്തുന്നവര്‍ പ്രയാഗിലും ഗംഗയിലും തങ്ങളുടെ അസാന്നിധ്യത്തില്‍ പണ്ഡിറ്റുമാരോട് ചടങ്ങ് നിര്‍വ്വഹിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

 വാട്‌സ്ആപ്പില്‍

വാട്‌സ്ആപ്പില്‍

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍, ഇമെയില്‍, വാട്‌സ്ആപ്പ് എന്നിവ വഴി വിവരങ്ങള്‍ അയച്ചുനല്‍കിയാണ് പിതൃക്കള്‍ക്ക് ഓണ്‍ലൈനായി ബലിതര്‍പ്പണം നടത്താന്‍ ആളുകള്‍ തയ്യാറെടുക്കുന്നത്.

ഗയ

ഗയ

രാജ്യത്ത് ഏറ്റവുമധികം പേര്‍ ബലിതര്‍പ്പണം നടത്താനെത്തുന്ന അലഹാബാദ്, ഗയ എന്നിവിടങ്ങളില്‍ പരമ്പരാഗത ആചാരങ്ങള്‍ക്കനുസൃതമായാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുന്നത്. എന്നാല്‍ വിശ്വാസികള്‍ ആലോചിക്കുന്നത് എളുപ്പത്തില്‍ ബലിതര്‍പ്പണം നടത്താവുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ്.

English summary
Hindu priests offer online pind-daan'for devotees. Major spiritual centres in India like Alahabad, Gaya also offers online Pind - daan for devoies with the help of social media plaforms and e- mail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X