കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനില്‍ നിന്നുമുള്ള ഈ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഭൂമിയും ജീവിതവും വേണം

  • By അൻവർ സാദത്ത്
Google Oneindia Malayalam News

ചംബാരണ്‍: ഹിന്ദുസ്ഥാനില്‍ എല്ലാവരും ഹിന്ദുക്കള്‍. വിവാദമായ രാഷ്ട്രീയ പ്രസ്താവന തന്നെയാണിത്. വിവിധ മതവിശ്വാസങ്ങളില്‍ പെട്ടവര്‍ ജീവിക്കുന്ന ഈ രാജ്യത്ത് എല്ലാവരും ഹിന്ദുക്കളാണെന്ന് എങ്ങിനെ പറയാം കഴിയും. ഉടന്‍ വരും ഉത്തരം, ഹിന്ദുത്വം ഒരു മതമല്ല അതൊരു സംസ്‌കാരമാണ്.എന്നാല്‍ ആ സംസ്‌കാരത്തിന്റെ ഭാഗമായി കഴിയാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ ബിഹാറില്‍ തിരിച്ചറിയപ്പെടാതെ ആരും സഹായിക്കാനില്ലാതെ കഴിയുന്ന അവസ്ഥയാണ്. പാകിസ്ഥാനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് പ്രതീക്ഷയോടെ എത്തിയ ഹിന്ദു അഭയാര്‍ത്ഥികളാണ് വര്‍ഷങ്ങളായി കനിവ് കാത്ത് കഴിയുന്നത്.

'തല്ലാൻ തീരുമാനിച്ചാൽ ക്ലാസിനകത്ത് കയറിയും തല്ലും'; നേതാവ് തന്നെ പറയുന്നു എസ്എഫ്ഐ ഇങ്ങനാണെന്ന്...'തല്ലാൻ തീരുമാനിച്ചാൽ ക്ലാസിനകത്ത് കയറിയും തല്ലും'; നേതാവ് തന്നെ പറയുന്നു എസ്എഫ്ഐ ഇങ്ങനാണെന്ന്...

ഈസ്റ്റ് പാകിസ്ഥാനില്‍ നിന്നുമെത്തിയ ഹിന്ദു അഭയാര്‍ത്ഥികള്‍ കഴിയുന്ന 115 കോളനികളാണ് ബിഹാറിലുള്ളത്. ഒരു കാലത്ത് സര്‍ക്കാര്‍ ഇവര്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമി നല്‍കി കൂടെനിന്നപ്പോള്‍ മാനിഹാരി പുഴയിലുണ്ടായ വെള്ളപ്പൊക്കം ഈ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി. റെക്കോര്‍ഡ് കൃഷി ചെയ്തിരുന്ന ഭൂമിയില്‍ മണ്ണടിഞ്ഞ് കൃഷിയോഗ്യമല്ലാതായി. ഇതോടെ ദാരിദ്ര്യം ഇവരുടെ കൂടപ്പിറപ്പായി. ബംഗാളി പറയുന്ന ഹിന്ദുക്കളെ ഈസ്റ്റ് പാകിസ്ഥാനില്‍ നിന്നും ആട്ടിയോടിച്ചതോടെയാണ് ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയത്.

hindu

1956-ല്‍ പശ്ചിമ ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ്, ഒഡീഷ, ദില്ലി, ആന്‍ഡമാന്‍ & നിക്കോബാര്‍, ആസാം, തൃപുര എന്നിവിടങ്ങളിലാണ് കേന്ദ്രം ഇവരെ താമസിപ്പിച്ചത്. കൃഷി ചെയ്യാനും താമസിക്കാനും നല്‍കിയ ഭൂമിയാണ് വെള്ളപ്പൊക്കത്തില്‍ നാശമായത്. രണ്ട് വര്‍ഷം മുന്‍പ് 2015-ലാണ് ഇവര്‍ക്ക് വോട്ടവകാശം ലഭിക്കുന്നത്. ജാതി ഒരു വിഷയമായ ബിഹാറില്‍ പരീക്ഷയ്ക്ക് നല്‍കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് പോലും ഇവരുടെ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. അയല്‍സംസ്ഥാനമായ ബംഗാളില്‍ ഇവര്‍ എസ്‌സി വിഭാഗത്തില്‍ ഉള്‍പ്പെടുമ്പോഴാണ് ഈ അവസ്ഥ.

ബംഗാളി പറയുന്ന അഭയാര്‍ത്ഥികള്‍ പത്താം ക്ലാസ് വരെയോ അതിന് മുകളിലോ വിദ്യാഭ്യാസം നേടുന്നുണ്ട്. പക്ഷെ ഇതുകൊണ്ടൊന്നും ഇവരുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെട്ടിട്ടില്ല. അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ ഒരു അതോറിറ്റി രൂപവത്കരിക്കണമെന്ന ആവശ്യം ഇതുവരെ അധികാരികളുടെ കണ്ണ് തുറപ്പിച്ചിട്ടില്ല.

ഹോളി ആഘോഷത്തിനിടെ 16കാരനെ തല്ലിക്കൊന്നു: ആക്രമിച്ച് കൊലപ്പെടുത്തിയത് മദ്യലഹരിയിൽ!ഹോളി ആഘോഷത്തിനിടെ 16കാരനെ തല്ലിക്കൊന്നു: ആക്രമിച്ച് കൊലപ്പെടുത്തിയത് മദ്യലഹരിയിൽ!

ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട തീവ്രവാദി ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പംആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട തീവ്രവാദി ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം

English summary
Hindu ewfugees from east pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X