Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഹിന്ദുമതത്തില്‍....

അഹമ്മദാബാദ്: ലോകത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ആര്‍ക്കെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിയുമോ... അങ്ങനെ കഴിയുമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് എല്ലാവരും ചിലസന്ദര്‍ഭങ്ങളിലെങ്കിലും ഓര്‍ത്തിട്ടുണ്ടാകും.

എന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറയുന്നത് ഹിന്ദു മതത്തിന് ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിയ്ക്കാന്‍ കഴിയുമെന്നാണ്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പുസ്തക പ്രകാശ ചടങ്ങില്‍ വച്ചാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.

Ami Shah

താനൊരു ഹിന്ദു ആയതുകൊണ്ടല്ല ഇങ്ങനെ പറയുന്നതെന്നും അമിത് ഷാ പറഞ്ഞു. താന്‍ പ്രതിസന്ധികള്‍ നേരിട്ട രണ്ട് വര്‍ഷങ്ങളില്‍ രാജ്യത്തെ എല്ലാ വിശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിച്ചിരുന്നു എന്നാണ് ഷാ പറയുന്നത്. മാത്രമല്ല, ഈ കാലത്ത് എല്ലാ ജ്യോതിര്‍ലിംഗങ്ങളില്‍ നിന്നും ശക്തിപീഠങ്ങളില്‍ നിന്നും തനിയ്ക്ക് അനുഗ്രഹം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ അമിത് ഷായ്ക്ക് അന്ന് സന്ദര്‍ശനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് വര്‍ഷത്തേയ്ക്ക് ഗുജറാത്തില്‍ പ്രവേശിയ്ക്കുന്നതിന് നിരോധനം ഉണ്ടായിരുന്നു അദ്ദേഹത്തിന്.

പ്രമുഖ് സ്വാമിയെ കുറിച്ച് എപിജെ അബ്ദുള്‍ കലാം എഴുതിയ പുസ്തകമാണ് ഗുജറാത്ത് യൂണിവേഴ്‌സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രകാശനം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+