Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരഞ്ഞെടുപ്പിന് മുന്‍പ് ട്രംപ് ജയിച്ചു കഴിഞ്ഞു; ദില്ലിയില്‍ ഹിന്ദു സേന ആഘോഷം തുടങ്ങി

പ്രധാനമായും മുസ്ലീം മതവിഭാഗത്തോടുള്ള ട്രംപിന്റെ എതിര്‍പ്പാണ് ഹിന്ദു സേനയെ സന്തോഷിപ്പിക്കുന്നത് എന്നുവേണം പറയാന്‍.

ദില്ലി: നവംബര്‍ 8ന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിക്കണമെന്നാണ് ഇന്ത്യയിലെ ഹിന്ദു സേനയുടെ ആഗ്രഹം. അതിന് പല കാരണങ്ങളുമുണ്ട്. എന്തായാലും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ ദില്ലിയിലെ ജന്ദര്‍ മന്ദിറില്‍ ഹിന്ദു സേന ആഘോഷം തുടങ്ങിക്കഴിഞ്ഞു.

ട്രംപിനെ പിന്തുണയ്ക്കാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് ഇവര്‍ക്ക് മറുപടിയുണ്ട്. പ്രധാനമായും മുസ്ലീം മതവിഭാഗത്തോടുള്ള ട്രംപിന്റെ എതിര്‍പ്പാണ് ഹിന്ദു സേനയെ സന്തോഷിപ്പിക്കുന്നത് എന്നുവേണം പറയാന്‍. മുസ്ലീങ്ങള്‍ അമേരിക്കയിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നത് തടയണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു.

donald-trump

മാത്രമല്ല, ട്രംപ് ഇന്ത്യക്കാരോട് നല്ല രീതിയിലാണ് പെരുമാറുന്നതെന്നും അത് ഭാവിയില്‍ ഗുണം ചെയ്യുമെന്നുമാണ് ഹിന്ദു സേനയുടെ മറ്റൊരു വിലയിരുത്തല്‍. അമേരിക്കയിലെ ഹിന്ദു സേന പ്രവര്‍ത്തകരോട് ട്രംപിന് വോട്ടുചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട് ഇവര്‍. ട്രംപ് ഇസ്ലാമിക് തീവ്രവാദത്തെ വിമര്‍ശിക്കുകയും ഇന്ത്യന്‍ സംസ്‌കാരത്തെ പുകഴ്ത്തുകയും ചെയ്യുന്നയാളാണെന്ന് ഹിന്ദു സേനയുടെ ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത പറയുന്നു.

ന്യൂ ജഴ്്‌സിയിലെ ഒരു പരിപാടിയില്‍ ഹിന്ദുക്കളെ താന്‍ സ്‌നേഹിക്കുന്നെന്ന് ട്രംപ് പ്രസംഗിച്ചിരുന്നു. മാത്രമല്ല, നരേന്ദ്ര മോദിയുടെ മുദ്രാവാക്യം കടമെടുത്തുകൊണ്ടായിരുന്നു ഇന്ത്യക്കാര്‍ക്കിടയില്‍ ട്രംപ് പ്രചരണം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ട്രംപിന്റെ കൂറ്റന്‍ ബാനറുകള്‍ ഉയര്‍ത്തിയാണ് ഹിന്ദു സേന ദില്ലിയില്‍ വിജയാഘോഷം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+