കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒവൈസിക്കും മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനുമെതിരെ പരാതി; ഹിന്ദുക്കള്‍ക്കെതിരെ അക്രമത്തിന് പ്രേരണ

Google Oneindia Malayalam News

ദില്ലി: രാമക്ഷേത്ര വിഷയത്തില്‍ പ്രതികരിച്ച എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കും മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനുമെതിരെ പരാതി. തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു സേനയാണ് പരാതി നല്‍കിയത്. ഹിന്ദുക്കള്‍ക്കും രാം ലല്ലക്കുമെതിരെ അക്രമം നടത്താന്‍ ഒവൈസിയും വ്യക്തി നിയമ ബോര്‍ഡും പ്രേരിപ്പിച്ചുവെന്ന് ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത പറയുന്നു.

o

2019 നവംബറില്‍ അയോധ്യയിലെ ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി കൈമാറിയതാണ്. കോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് ഒവൈസിയുടെ പ്രസ്താവന. അത് കോടതി അലക്ഷ്യമാണ്. രാം ലല്ലക്ക് അനുകൂലമായിട്ടാണ് കോടതി വിധി ഉണ്ടായതെന്നും വിഷ്ണു ഗുപ്ത ദില്ലി പോലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ പ്രസ്താവന ഹിന്ദു വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഒവൈസിക്കും വ്യക്തി നിയമ ബോര്‍ഡിനുമെതിരെ കേസെടുക്കണമെന്നും വിഷ്ണു ഗുപ്ത പരാതിയില്‍ പറയുന്നു.

ബാബറി മസ്ജിദ് എല്ലാ കാലത്തും പള്ളിയായിരിക്കും. ഹാഗിയ സോഫിയ വലിയ ഉദാഹരമായി തങ്ങളുടെ മുന്നിലുണ്ട്. ബാബറി മസ്ജിദിന്റെ ഭൂമി പിടിച്ചടക്കുകയായിരുന്നു. അനീതിയാണ് സംഭവിച്ചത്. ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തുന്ന വിധി കൊണ്ട് പള്ളിയുടെ പദവി ഇല്ലാതാക്കാന്‍ സാധിക്കില്ല. ആരും തകര്‍ന്ന് പോകേണ്ടതില്ല. സാഹചര്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഇത് രാഷ്ട്രീയമാണ്- വ്യക്തി നിയമ ബോര്‍ഡിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

ബാബറി മസ്ജിദ് അയോധ്യയിലുണ്ടായിരുന്നുവെന്നും ഇനിയും അങ്ങനെ തന്നെ തുടരുമെന്നുമാണ് ഒവൈസി പറഞ്ഞത്. പഴയ ബാബറി മസ്ജിദിന്റെ ചിത്രവും പള്ളി പൊളിക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തുിരുന്നു.

മുസ്ലിം രാജ്യങ്ങളില്‍ രാമന്‍ വാഴ്ത്തപ്പെടുന്നു... ഇന്ത്യയ്ക്ക് പുറത്തെ രാമനെ കുറിച്ച് മോദിമുസ്ലിം രാജ്യങ്ങളില്‍ രാമന്‍ വാഴ്ത്തപ്പെടുന്നു... ഇന്ത്യയ്ക്ക് പുറത്തെ രാമനെ കുറിച്ച് മോദി

English summary
Hindu Sena files complaint against Owaisi and AIMPLB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X