കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെ.എന്‍.യു 'ശുദ്ധീകരിക്കാന്‍' ഹിന്ദു സേനയുടെ പൂജ

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി(ജെ.എന്‍.യു) കാമ്പസ് ശുദ്ധീകരിക്കാന്‍ രാമനവമി ദിവസമായിരുന്ന വെള്ളിയാഴ്ച്ച ഹിന്ദു സേനയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും പൂജയും നടത്തി.ദില്ലിയിലെ മഹി മാണ്ഡവി ഹോസ്റ്റലിനു മുന്നില്‍ നടന്ന പൂജയ്ക്ക് ഹിന്ദു സേനയുടെ വിദ്യാര്‍ത്ഥി വിങ് ആയ ഹിന്ദു വിദ്യാര്‍ത്ഥി സേന, ഹിന്ദു ജാഗരണ്‍ അഭിയാന്‍ എന്നിവരാണ് നേതൃത്വം നല്‍കിയത് . ദേശവിരുദ്ധര്‍ അശുദ്ധമാക്കിയ കാമ്പസിനെ ശുദ്ധീകരിക്കാനും കാമ്പസിന്റെ പ്രതിഛായ വീണ്ടെടുക്കാനുമാണ് പൂജ സംഘടിപ്പിച്ചതെന്നാണ് ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത പറയുന്നത്.ഹിന്ദു മഹാസഭാ നേതാവ് നന്ദകിഷോര്‍ മിശ്രയടക്കമുളള നേതാക്കളും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പൂജയില്‍ പങ്കെടുത്തിരുന്നു.

jnu

കാമ്പസിലെ ഹിന്ദുവിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ അവബോധം വളര്‍ത്തുന്നതായി അടുത്ത അധ്യയന വര്‍ഷം മുതല്‍ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് ഹിന്ദു ജാഗരണ്‍ അഭിയാന്‍ ദേശീയ കണ്‍നവീനര്‍ ജിതേന്ദര്‍ ഖുറാന പറഞ്ഞു. അടുത്ത ആഴ്ച്ചയോടെ വിദ്യാര്‍ത്ഥികള്‍ക്കായി സാംസ്‌ക്കാരിക വിഷയങ്ങള്‍ക്കു പ്രാമുഖ്യം നല്‍കികൊണ്ടുളള ഓണ്‍ലൈന്‍ പോര്‍ട്ടലിനും തുടക്കമാവുമെന്ന് ഖുറാന വ്യക്തമാക്കി.

മഹി മാണ്ഡവി ഹോസ്റ്റലില്‍ ഇതേ ദിവസം പനാമക്കളളപ്പണ വിവാദംസംബന്ധിച്ച് നടന്ന യോഗത്തില്‍ (ജെ.എന്‍.യു)വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ പങ്കെടുത്തിരുന്നു.ജാതിമത വ്യത്യാസമില്ലാതെ എല്ലാ അഭിപ്രായങ്ങളും സ്വതന്ത്രമായി സ്വീകരിക്കുന്ന ഇടമാണ് ജെ.എന്‍.യു ക്യാമ്പസ് എന്ന കനയ്യ കുമാര്‍ പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരി 12 ന് രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡെല്‍ഹി പോലീസ് കനയ്യ കുമാറിനെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദങ്ങള്ക്ക് രാജ്യം സാക്ഷിവഹിച്ചിരുന്നു.മാര്‍ച്ച് രണ്ടിനാണ് കനയ്യകുമാറിന് ജാമ്യം അനുവദിച്ചത്

English summary
Hindu Sena holds prayer to 'purify' JNU campus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X