Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഫ്രണ്ട്‌സ് ഫോര്‍എവര്‍'; ട്രംപിന്റെ ദീര്‍ഘായുസിനായി മഹാമൃത്യുഞ്ജയ യാഗം നടത്തി ഹിന്ദുസേന

ന്യൂഡല്‍ഹി: യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ ദീര്‍ഘായുസിനായി പൂജ നടത്തി ഹിന്ദു സേന. കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപിനെതിരെ ഉണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ ആണ് അദ്ദേഹത്തിന്റെ ക്ഷേമത്തിനും ദീര്‍ഘായുസിനും വേണ്ടി ഡല്‍ഹിയിലെ ഹിന്ദു സേന സംഘടന പ്രത്യേക പൂജാകര്‍മ്മങ്ങള്‍ നടത്തിയത്.

ഇന്ന് ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലുള്ള മാ ബഗ്ലാമുഖി ശാന്തി പീഠത്തിലാണ് ചടങ്ങ് നടന്നത്. ട്രംപിന്റെ ആരോഗ്യത്തിലും സുരക്ഷയിലും തങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ ദൈവിക ഇടപെടല്‍ ആവശ്യമാണെന്നും ഹിന്ദു സേനയുടെ വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. മഹാമൃത്യുഞ്ജയ് ജപ ഹവന്‍ യാഗ എന്നറിയപ്പെടുന്ന ചടങ്ങില്‍ ഹിന്ദു സേന 1.25 ലക്ഷം തവണ മഹാമൃത്യുഞ്ജയ് മന്ത്രം ജപിച്ചു.

Donald Trump

ഇതുവഴി ട്രംപിന്റെ വഴിയിലെ എല്ലാ തടസങ്ങളും നീക്കാനും അദ്ദേഹത്തിന് ദീര്‍ഘായുസ് നല്‍കാനും സാധിക്കും എന്നാണ് വിശ്വാസം. മഹാമൃത്യുഞ്ജയ് മന്ത്രത്തിന് രോഗശാന്തിയും സംരക്ഷണ ഗുണങ്ങളുമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. പൂജയില്‍ പങ്കെടുത്തവര്‍ ട്രംപിന്റെ ചിത്രവും ഫ്രണ്ട്‌സ് ഫോര്‍എവര്‍ എന്നെഴുതിയ പോസ്റ്ററും കൈയില്‍ പിടിച്ചിരുന്നു. നേരത്തെ വധശ്രമത്താല്‍ ദൈവാനുഗ്രഹത്താലാണ് രക്ഷപ്പെട്ടത് എന്നും അമേരിക്കയെ തിന്മയുടെ കൈകളില്‍ ഏല്‍പ്പിക്കരുത് എന്നും ട്രംപ് ആഹ്വാനം ചെയ്തിരുന്നു.

നേരത്തെ ലോകവ്യാപകമായി വലതുപക്ഷ നേതാക്കളെയാണ് ഇടതുപക്ഷം ലക്ഷ്യം വെക്കുന്നതെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മയും പറഞ്ഞിരന്നു. ഇത്തരം ആക്രമണങ്ങള്‍ക്കൊണ്ട് 'നേഷന്‍ ഫസ്റ്റ്' എന്ന ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഹിമന്ത പറഞ്ഞിരുന്നു. 'ജനനി ജന്മഭൂമി ച സ്വര്‍ഗാദപി ഗരീയസ എന്ന സനാതനധര്‍മ ആശയത്തിലും അധ്യാത്മികതയിലും ആഴത്തില്‍ വേരോട്ടമുണ്ട്.

ശക്തിയോടെ നിലകൊള്ളുന്നതിന് ട്രംപിന് എല്ലാ ആശംസകളും എന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. 78 കാരനായ ട്രംപ് ശനിയാഴ്ച പെന്‍സില്‍വാനിയയിലെ ബട്ലറില്‍ ഒരു പ്രചാരണ റാലി നടത്തവെയാണ് വധശ്രമം നേരിട്ടത്. ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ 20 കാരനായ തോമസ് മാത്യു ക്രൂക്സ് എന്നയാള്‍ ട്രംപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഒരു ഷോട്ട് ട്രംപിന്റെ വലതു ചെവിയില്‍ പതിക്കുകയും മുഖത്ത് രക്തം പുരളുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന് കാര്യമായ മുറിവേറ്റില്ല. ആക്രമണത്തിന് പിന്നാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇന്ന് ചെവിയില്‍ ബാന്റേജ് ധരിച്ച് കൊണ്ട് ട്രംപ് പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. അതേസമയം ട്രംപിനെ ആക്രമിച്ച തോമസ് മാത്യു ക്രൂക്കിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+