ഘര്‍ വാപസി എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് തടസ്സപ്പെടുത്തുമെന്ന് ശിവസേന
ദില്ലി: ഘര്‍ വാപസി എന്ന സിനിമയുടെ മ്യൂസിക്ക് ലോഞ്ച് തടസ്സപ്പെടുത്തുമെന്ന് ശിവസേന. ശിവസേനയ്ക്കെതിരെ സംവിധായകന് സുഹൈബ് ഇല്യാസി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാകിസ്താന് ഗസല്‍ സംഗീതജ്ഞന് ഗുലാം അലിയും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
തന്റെ ചിത്രത്തിന്റെ മു്യൂസിക് ലോഞ്ച് തടസ്സപ്പെടുത്തുമെന്ന് ഭീഷണിയെക്കുറിച്ച് ഡിസിപിയെ നേരിട്ട് കണ്ട് പരാതി സമര്‍പ്പിച്ചതായി ഇല്ല്യാസി പറഞ്ഞു. പരിപാടി തടസ്സപ്പെടുത്തുമെന്ന് വിഷ്ണുഗുപ്ത എന്ന ശിവസേന നേതാവിന്റെ ഭീഷണിയുണ്ടെന്ന് കാട്ടിയാണ് പരാതി.

ചിത്രം ഹിന്ദു വിരുദ്ധമാണെന്നാണ് ഗുപ്തയുടെ ആരോപണം. അതുകൊണ്ട് തന്നെ ഇതിന്റെ മ്യൂസിക് ലോഞ്ച് റദ്ദാക്കണമെന്നും ഗുപ്ത ആവശ്യപ്പെടുന്നു. പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കുമെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ജനുവരിയില്‍ മുംബൈയില്‍ നടക്കേണ്ടിയിരുന്ന മ്യൂസിക്ക് ലോഞ്ച് ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അലിയുടെ മുംബൈ സന്ദര്‍ശനവും റദ്ദാക്കേണ്ടി വന്നിരുന്നു,.
തന്റെ ഫോണില്‍ നേരിട്ട് വിളിച്ചാണ് ഗുപ്ത ഭീഷണിപ്പെടുത്തിയെന്നും ഇല്യാസി വ്യക്തമാക്കി. തനിക്കും തന്റെ കുടുംബത്തിനും പോലീസ് സംരക്ഷണം വേണമെന്നും പരിപാടിക്ക് സുരക്ഷ ഒരുക്കണമെന്നുമെന്നാണ് ഇല്യാസി പോലീസിനോട് ആവശ്യപെട്ടത്. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ കൊല്ലം ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന പല സംഗീത പരിപാടികളും ഗുലാംഅലി ഉപേക്ഷിച്ചിരുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications