കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം, വിഗ്രഹത്തില്‍ കറുത്ത പെയിന്‍റ് അടിച്ചു, ഹിന്ദുത്വത്തെ അധിക്ഷേപിച്ച് ഗ്രാഫിറ്റിയും

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനെ ഞെട്ടലിലാക്കി ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം. അമേരിക്കയിലെ ലൂയിസ് വില്ലെ കെന്‍ടുക്കിയിലാണ് ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്. കറുത്ത സ്പ്രേ പെയിന്റ് വിഗ്രഹത്തിന് നേരെ ഒഴിക്കുകയും ക്ഷേത്രത്തിലെ പ്രധാന ഹാളില്‍ കത്തി കുത്തി വയ്ക്കുകയും ചെയ്തു. ഞായറാഴ്ച്ചയാണ് സംഭവമുണ്ടായത്. ലൂയിസ് വില്ലെ സിറ്റിയിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തിനാണ് ഇത്തരത്തില്‍ അക്രമം നേരിടേണ്ടി വന്നത്.

അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം, വിഗ്രഹത്തില്‍ കറുത്ത പെയിന്‍റ് അടിച്ചു, ഹിന്ദുത്വത്തെ അധിക്ഷേപിച്ച് ഗ്രാഫിറ്റിയും

ക്ഷേത്ര വിഗ്രഹത്തിന് കറുത്ത പെയിന്റ് സ്പ്രേ ചെയ്യുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ക്ഷേത്രപരിസരത്ത് ചേരാത്ത രീതിയിലുളള ഗ്രാഫിറ്റികളും എവുത്തുകളും അക്രമികള്‍ വരച്ച് വച്ചിട്ടുണ്ട് എന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് സംഭവത്തില്ഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

United State

ഇത്തരത്തില്‍ ഉളള ഹീനമായ പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ലൂയിസ് വില്ലെ മേയര്‍ ഗ്രെദ് ഫിസ്‌ചെര്‍ പറഞ്ഞു. ഇത്തരത്തിലുള്ള മതഭ്രാന്ത് വച്ച് പൊറുപ്പിക്കില്ലെന്നും എല്ലാ മതങ്ങളെയും മതസ്ഥാപനങ്ങളെയും ബഹുമാനിക്കണമെന്നും മേയര്‍ ക്ഷേത്രംസന്ദര്‍ശിക്കവെ പറഞ്ഞു. രാജ്യത്തെ ഏല്ലാവരെയും ഒരുപോലെ കാണണമെന്നും അത്തരത്തില്‍ ഒരു മതസൗഹാര്‍ദ്ദ അന്തരീക്ഷത്തിലാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

ക്ഷേത്രം ആരാധാന സ്ഥലമാണെന്നും ഇത്തരം ക്രൂരത ആരാണ് ചെയ്യുന്നതെന്നും ഇത്തരത്തിലുള്ള പ്രവൃത്തി സമൂഹത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണെന്ന് കെന്‍ടുക്കി സ്റ്റേറ്റ് പ്രതിനിധി നിമ കുല്‍കര്‍ണി പറഞ്ഞു. സമാനമായ രീതിയില്‍ അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷത്തില്‍ നിരവധിക്ഷേത്രങ്ങള്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

English summary
Hindu temple vandalized in US, black spray painted on Idol, knife stabbed in temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X