ഹിന്ദു മതാനുഷ്ഠാനങ്ങള്‍ ഇല്ലാതെ നടക്കുന്നവ നിയമപരമായ വിവാഹമായി കാണാനാവില്ലെന്ന് കോടതി
ലഖ്നൗ: ഹിന്ദു വിവാഹ നിയമത്തില്‍ നിര്‍ണായക നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. ഹിന്ദു മതാനുഷ്ഠാന ചടങ്ങില്ലാതെ നടക്കുന്ന വിവാഹങ്ങള്‍ ഹിന്ദു വിവാഹങ്ങളായി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തന്റെ ഭാര്യ വിവാഹ മോചനം നടത്താതെ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നത് ചോദ്യം ചെയ്ത് യുവാവ് കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഈ നിരീക്ഷണം.
സ്മൃതി സിഗാണ് ഹര്‍ജി നല്‍കിയത്. വിവാഹത്തെ ആഘോഷമാക്കാന്‍ ശരിയായ അനുഷ്ഠാനങ്ങള്‍ ആവശ്യമാണ്. അതല്ലെങ്കില്‍ കൃത്യമായ ചടങ്ങുകള്‍ ആവശ്യമാണ്. അതല്ലെങ്കില്‍ മതാനുഷ്ഠാനങ്ങള്‍ പ്രകാരം നടന്ന വിവാഹമായി അതിനെ കാണാനാവില്ലെന്നും കോടതി പറഞ്ഞു.

അനുഷ്ഠാനങ്ങള്‍ പ്രകാരമുള്ള വിവാഹമല്ലെങ്കില്‍, നിയമത്തിന്റെ കണ്ണില്‍ അതിനെ നിയമപരമായ വിവാഹമായി കാണാനാവില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ പറഞ്ഞു. ഒരു വിവാഹത്തെ നിയമപരമാക്കി മാറ്റുന്നത് അനുഷ്ഠാനമായ സപ്തപതി ചടങ്ങാണ്. അത് ഹിന്ദു നിയമത്തില്‍ സുപ്രധാനമാണ്.
എന്നാല്‍ ഈ കേസില്‍ അത്തരമൊരു കാര്യത്തിന്റെ കുറവുള്ളതായിട്ടാണ് തോന്നുന്നതെന്നും കോടതി പറഞ്ഞു. 1995 ഹിന്ദു വൈവാഹിക നിയമമപ്രകാരമാണ് കോടതി ഈ ഹര്‍ജി പരിഗണിച്ചത്. വധു-വരന്മാര് വിവാഹിതരാവുന്നത് ഹിന്ദു മതത്തിലെ പരമ്പരാഗത ചടങ്ങുകളും അനുഷ്ഠാനങ്ങളും പാലിച്ച് കൊണ്ടായിരിക്കണമെന്ന് പറയുന്നുണ്ട്.ഹിന്ദു വിവാഹ ചടങ്ങുകളില്‍ സ്പതപതിയും അടങ്ങണമെന്നാണ് കോടതിയുടെ നിരീക്ഷണം.
വധുവും വരനും ചേര്‍ന്ന് ഹോമകുണ്ഡത്തിന് ചുറ്റും ഏഴ് അടി നടക്കുന്നതാണ് ഈ ആചാരം. ഇതിലൂടെ മാത്രമേ വിവാഹം എന്ന സങ്കല്‍പ്പം പൂര്‍ണമാകൂ എന്നും കോടിത വ്യക്തമാക്കി. അതേസമയം ഹര്‍ജിയില്‍ ഭര്‍ത്താവ് ആരോപിച്ച കാര്യങ്ങളെ കോടതി തള്ളി. രണ്ടാം വിവാഹമെന്ന ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ല. ആരോപണങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവും കോടതിക്ക് മുന്നില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ പറഞ്ഞു.
2017ല്‍ ഹിന്ദു മതാചാരങ്ങള്‍ പ്രകാരം ഹര്‍ജിക്കാരിയായ സ്മൃതി സിംഗിന്റെയും, സത്യം സിംഗിന്റെ വിവാഹം നടന്നത്. ഭര്‍ത്താവുമായുള്ള ബന്ധം മോശമായതോടെ യുവതി അവിടെ നിന്ന് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് സത്യ സിംഗിനെതിരെ മാനസിക പീഡനത്തിനും, സ്ത്രീധനം ആവശ്യപ്പെട്ടതിനുമെല്ലാം പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ തുടര്‍ന്ന് കേസെടുത്തിരുന്നു. അന്വേഷണത്തിന് ശേഷം പോലീസ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്നാണ് സത്യം സിംഗ് ഭാര്യക്കെതിരെ മറ്റൊരു വിവാഹ ബന്ധം ആരോപിച്ച് രംഗത്ത് വന്നത്. പോലീസിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇവ തീര്‍ത്തും തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. 2021 സെപ്റ്റംബര്‍ ഇരുപതിന് ഇയാള്‍ ഭാര്യ രണ്ടാം വിവാഹം കഴിച്ചുവെന്ന് കാണിച്ച് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ ഭാര്യ സ്മൃതി മറ്റൊരു ഹര്‍ജിയും നല്‍കിയിരുന്നു. അതിലാണ് വിധി വന്നിരിക്കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications