Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൗ ജിഹാദ്: ഭര്‍ത്താവിനെ മുസ്ലിമാക്കാന്‍ ശ്രമമെന്ന്

ഭോപ്പാല്‍: ഹിന്ദു യുവതികളെ മുസ്ലിം സമുദായത്തില്‍ പെട്ട പുരുഷന്മാര്‍ വിവാഹ വാഗ്ദാനം നല്‍കി മതം മാറ്റുന്നതിനെയാണ് ലൗ ജിഹാദ് എന്ന് വിളിക്കുന്നത്. എന്നാല്‍ മധ്യപ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത വ്യത്യസ്തമായ ഒരു ലൗ ജിഹാദ് വാര്‍ത്ത കാണൂ. ഹിന്ദു പുരുഷനെയാണ് ഇവിടെ മതംമാറ്റാന്‍ ശ്രമം നടക്കുന്നത്. അമിത് എന്ന 28 കാരന്റെ ഭാര്യ അമൃതയാണ് വിചിത്രമായ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

അമിത്തിന്റെ ഭാര്യയാണ് ഒരു മുസ്ലിം സ്ത്രീ തന്റെ ഭര്‍ത്താവിനെ വശീകരിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നതായി പരാതി നല്‍കിയിരിക്കുന്നത്. തന്റെ ഭര്‍ത്താവിനെ തനിക്ക് തന്നെ വേണമെന്നും വിവാഹമോചനത്തിന് തയ്യാറല്ല എന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍ രണ്ട് സ്ത്രീകള്‍ക്കുമൊപ്പം കഴിയാന്‍ താന്‍ തയ്യാറാണ് എന്നാണ് ഇവരുടെ ഭര്‍ത്താവിന്റെ പ്രതികരണം.

madhya-pradesh

ഭോപ്പാല്‍ സ്വദേശിനിയായ അമൃത അദ്വാനി എന്ന യുവതിയാണ് തന്റെ ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചത്. ഭര്‍ത്താവ് അമിതിനെ ഫിര്‍ദൗസ് എന്ന 35 കാരി വശീകരിച്ചുവെച്ചിരിക്കുകയാണ് എന്നാണ് ഇവരുടെ പരാതി. ഭര്‍ത്താവിനെയും കുഞ്ഞിനെയും മതം മാറ്റാന്‍ ശ്രമം നടക്കുന്നതായും ഇവര്‍ പരാതിപ്പെടുന്നു.

നാലുവയസ്സുകാരിയായ മകളെ അമിത് തട്ടിക്കൊണ്ടുപോയി എന്ന പരാതിയുമായി ഇവര്‍ ഗൗതംനഗര്‍ പോലീസിനെയും സമീപിച്ചിരുന്നു. എന്നാല്‍ അച്ഛന്റെയൊപ്പമാണ് കുഞ്ഞ് എന്ന് കാണിച്ച് പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് അമൃത അദ്വാനി വനിതാ കമ്മീഷനെ സമീപിച്ചത്. പണത്തിന് വേണ്ടി ഭര്‍ത്താവ് ഇസ്ലാം മതത്തിലേക്ക് മാറി എന്നും മകളെയും മതംമാറ്റാന്‍ ശ്രമിക്കുകയാണ് എന്നും ഇവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+