മുസ്ലിം യുവാവിനെ വിവാഹം കഴിച്ച യുവതിയ്ക്ക് ക്രൂരപീഡനം, പോണ്‍ വീഡിയോ നിര്‍മ്മിക്കുമെന്ന് ഭീഷണി
പട്‌ന: മുസ്ലിം യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിയ്ക്ക് ഭര്‍ത്താവില്‍ നിന്നും വീട്ടുക്കാരില്‍ നിന്നും ക്രൂരപീഡനം. യുവതി ഹിന്ദു വിഭാഗത്തില്‍പ്പെട്ടതാണ് മര്‍ദനത്തിന് കാരണം.
മുസ്ലീം മതത്തിലേക്ക് മാറുന്നതിനും ബീഫ് കഴിക്കുന്നതിനുമായിരുന്നു ആദ്യം നിര്‍ബന്ധിച്ചിരുന്നത്. മുസ്ലിം മതത്തെക്കുറിച്ച് പഠിക്കുന്നതിന് മദ്രസയില്‍ കഴിയണമെന്നായി പിന്നീട് ആവശ്യം.

കൊല്‍ക്കത്ത സ്വദേശിനിയായ പെണ്‍കുട്ടി പട്‌ന സ്വദേശിയായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് സ്വന്തം വീട്ടിലേക്ക് പോകാന്‍ അനുവദിക്കാതെ മദ്രസയില്‍ കഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഭര്‍ത്താവിന്റെ വീട്ടുക്കാരുടെ ആവശ്യത്തെ എതിര്‍ത്തപ്പോള്‍ നീല ചിത്രങ്ങള്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഉപദ്രവം സഹിക്കാത്തെ വന്നപ്പോഴാണ് പട്‌ന പോലീസില്‍ യുവതി പരാതി നല്‍കിയത്.












Click it and Unblock the Notifications