'ഞാന്‍ മുഹമ്മദ് ദീപക്'; ബജ്റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് മുസ്ലീം വൃദ്ധനെ രക്ഷിച്ച ഹിന്ദു യുവാവിന് ഭീഷണി
ബജ്റംഗ്ദളിന്റെ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് മുസ്ലീം വയോധികനെ സംരക്ഷിച്ച ഹിന്ദു യുവാവിന് ഭീഷണി. ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ആണ് സംഭവം. 46 വയസുകാരനായ ജിം ഉടമ ദീപക് കുമാര്‍ എന്നയാളെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. എന്നാല്‍ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ദീപക് വ്യക്തമാക്കി.
ജനുവരി 26 നാണ് ഈ സംഭവങ്ങളുടെയെല്ലാം തുടക്കം. ദീപക് ഒരു സുഹൃത്തിന്റെ കടയിലെത്തിയപ്പോള്‍ 70 വയസുകാരനായ മുസ്ലീം കടയുടമ വക്കീല്‍ അഹമ്മദിനെ ഒരു ആള്‍ക്കൂട്ടം ഭീഷണിപ്പെടുത്തുന്നത് കണ്ടു. 'ബാബ സ്കൂള്‍ ഡ്രസ്' എന്ന കടയുടെ പേരില്‍ നിന്ന് 'ബാബ' എന്ന വാക്ക് ഒഴിവാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. 'ബാബ' എന്നത് ഹിന്ദു മതപുരുഷന്മാര്ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇതിനെ ദീപക് ചോദ്യം ചെയ്യുന്നതും, മറ്റുള്ളവര്‍ക്ക് 'ബാബ' എന്ന് ഉപയോഗിക്കാമെങ്കില്‍ അഹമ്മദിന് എന്തുകൊണ്ട് പാടില്ലെന്ന് ചോദിക്കുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു. 'ഈ കടയ്ക്ക് 30 വര്‍ഷം പഴക്കമുണ്ട്; നിങ്ങള്‍ പേര് മാറ്റാന്‍ ആവശ്യപ്പെടുമോ?' അദ്ദേഹം അവരോടായി ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. കൂട്ടത്തിലൊരാള്‍ ദീപക്കിന്റെ പേര് ചോദിച്ച് ഐഡന്റിറ്റി തേടിയപ്പോള്‍, ''എന്റെ പേര് മുഹമ്മദ് ദീപക്!'' എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
താനൊരു ഇന്ത്യക്കാരനാണെന്നും നിയമത്തിനുമുമ്പില്‍ എല്ലാവരും തുല്യരാണെന്നും പറയാനാണ് ഇതിലൂടെ ലക്ഷ്യമിട്ടത് എന്നും പിന്നീട് ദീപക് 'ദി ഇന്ത്യന്‍ എക്സ്പ്രസി'നോട് പറഞ്ഞു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം വൈറലായി മാറി. എന്നാല്‍ പിന്നാലെ ദീപക്കിന് വലിയ ഭീഷണി നേരിടേണ്ടി വന്നു. ആള്‍ക്കൂട്ടത്തെ ദീപക് നേരിടുന്നതും പൊലീസ് അവരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.
പിന്നീട് പുറത്തുവിട്ട മറ്റൊരു വീഡിയോയില്‍ അദ്ദേഹം പറഞ്ഞു: 'നിങ്ങളോരോരുത്തരോടും - എന്റെ സഹോദരങ്ങളോടും സഹോദരിമാരോടും സുഹൃത്തുക്കളോടും - എനിക്ക് പറയാനുള്ളത് നമ്മുടെ രാജ്യത്തിന് സ്നേഹവും വാത്സല്യവുമാണ് വേണ്ടത്, വിദ്വേഷമല്ല. നിങ്ങള്‍ക്ക് എത്ര വിദ്വേഷം വേണമെങ്കിലും പ്രചരിപ്പിക്കാം. അതിന് തടസ്സമില്ല. എന്നാല്‍ സ്നേഹം പ്രചരിപ്പിക്കുക എന്നത് വളരെ വലിയ കാര്യമാണ്.'
'ഞാനൊരു ഹിന്ദുവോ മുസ്ലീമോ സിഖോ ക്രിസ്ത്യാനിയോ അല്ല. ഒന്നാമതായി ഞാനൊരു മനുഷ്യനാണ്. കാരണം, മരിച്ചുകഴിഞ്ഞാല്‍ ദൈവത്തോടും മനുഷ്യരാശിയോടും എനിക്ക് ഉത്തരം പറയേണ്ടിവരും, ഒരു മതത്തോടുമല്ല.'' ദീപക് കുമാര്‍ പറഞ്ഞു. ഭീഷണികളെ വകവെക്കുന്നില്ലെന്ന് ദീപക് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരന്തരമായ ഭീഷണികള്‍ക്കിടയിലും തന്റെ നിലപാടില്‍ നിന്ന് പിന്മാറാന് അദ്ദേഹം ഒരുക്കമല്ല.
അതേസമയം ദീപക് കുമാറിനെതിരെ എക്സ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വലതുപക്ഷ അനുകൂലികള്‍ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ചില ഹിന്ദുത്വ അനുകൂലികള്‍ ദീപക്കിനെ 'രാജ്യദ്രോഹി' എന്നാണ് വിളിച്ചത്. സംഭവത്തില്‍ പോലീസ് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോട്ദ്വാറിലെ കടയുടമയായ വക്കീല്‍ അഹമ്മദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ബജ്റംഗ്ദള്‍ അംഗങ്ങളാണെന്ന് അവകാശപ്പെട്ട ചില വ്യക്തികള്‍ കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായാണ് പരാതി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പടേല്‍ മാര്‍ഗില്‍ 'ബാബ സ്കൂള്‍ ഡ്രസ്' എന്ന പേരില്‍ കട നടത്തുകയാണെന്ന് അഹമ്മദ്് വ്യക്തമാക്കി. 'ജനുവരി 26-ന് മൂന്നോ നാലോ യുവാക്കള്‍ കടയിലേക്ക് അതിക്രമിച്ചുകയറി. ഇവര്‍ ബജ്റംഗ് ദള്‍ അംഗങ്ങളാണെന്ന് സ്വയം പരിചയപ്പെടുത്തി.
കടയുടെ പേര് മാറ്റണം എന്നും അല്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അന്ത്യശാസനം നല്കി. 'ബാബ' എന്ന പേര് മാറ്റാതിരുന്നാല്‍ മോശം ഫലമുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി,' അദ്ദേഹം പരാതിയില്‍ പറഞ്ഞു. ആക്രമണം നടത്തിയവരില്‍ ഗൗരവ് കശ്യപിനെയും ശക്തി സിംഗ് ഗോന്സായിയെയും അഹമ്മദ് തിരിച്ചറിഞ്ഞു. കോട്ദ്വാര്‍ പോലീസ് ഈ ഇവര്‍ക്കെതിരേയും അവരുടെ തിരിച്ചറിയാത്ത കൂട്ടാളികള്‍ക്കുമെതിരെ ബിഎന്‍എസിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
അതേസമയം, വര്‍ഗ്ഗീയപരമായ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയതിനും ദേശീയപാത തടസ്സപ്പെടുത്തിയതിനും പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതിനും 30 മുതല്‍ 40 വരെ പേര്‍ക്കെതിരെ മറ്റൊരു എഫ്ഐആര്‍ കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. ഒരു വലതുപക്ഷ സംഘടനയിലെ അംഗങ്ങളാണെന്ന് ആരോപിക്കപ്പെടുന്ന തിരിച്ചറിയാത്ത ഈ വ്യക്തികള്‍ക്കെതിരെയാണ് കോട്ദ്വാറില്‍ വെച്ച് നടന്ന സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.
ഈ ആള്‍ക്കൂട്ടം പടേല്‍ മാര്‍ക്കറ്റിലെത്തുകയും വസ്ത്രകടയ്ക്ക് പുറത്ത് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു, ഇത് വര്‍ഗ്ഗീയ സംഘര്‍ഷം കൂടുതല്‍ വഷളാക്കുകയായിരുന്നു. ''പ്രതികളില്‍ ഭൂരിഭാഗവും ഡെറാഡൂണില്‍ നിന്നും ഹരിദ്വാറില്‍ നിന്നും വന്നവരാണെന്ന് കരുതപ്പെടുന്നു,'' എസ്എസ്പി പറഞ്ഞു. ശനിയാഴ്ച സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ഒരു വലിയ സംഘം ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ ദീപക് കുമാറിന്റെ ജിമ്മിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications