'അക്രമികളില്‍ മുസ്ലീങ്ങളും ഹിന്ദുക്കളുമുണ്ട്, വെറുപ്പ് പടര്‍ത്തുന്നതെന്തിന്?'; ബിജെപിയോട് ദിനേഷ് ഗുണ്ടു റാവു
ബെംഗളൂരു: ബെംഗളൂരുവില്‍ കടയുടമ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മനപൂര്‍വം വിദ്വേഷം പരത്താനാണ് ബി ജെ പി ശ്രമിക്കുന്നത് എന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു. സംഭവത്തില്‍ വര്‍ഗീയനിറം കലര്‍ത്തി വെറുപ്പ് പടര്‍ത്താനാണ് ബി ജെ പി നേതാവ് തേജസ്വി സൂര്യയുടെ ശ്രമം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പതിവ് പോലെ തേജസ്വി സൂര്യ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഹിന്ദു കടയുടമയെ ആക്രമിച്ചവരില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഉണ്ട്. ബാങ്ക് വിളിയുടെ പേരില്‍ ഹിന്ദുക്കള്‍ എന്തിനാണ് ഒരു ഹിന്ദു കടയുടമയെ ആക്രമിക്കുന്നത്. ആ സമയം ഹനുമാന്‍ ചാലിസ ഉണ്ടായിരുന്നു എന്ന് ആരാണ് പറഞ്ഞത്? ബാങ്ക് വിളിയേയും ഭജനയേയും ച്ചൊല്ലിയുള്ള വഴക്കായിരുന്നു എന്ന നിഗമനത്തിലെത്താന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്?,' ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

അതേസമയം കാര്യമെന്തായാലും തെറ്റുകാര്‍ ശിക്ഷിക്കപ്പെടണം എന്നും എന്നാല്‍ ബി ജെ പിയിലെ ഈ യുവനേതാവ് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ബാങ്ക് വിളിയുടെ സമയത്ത് ഉച്ചത്തില്‍ പാട്ട് വെച്ചതിന് ബെംഗളൂരുവില്‍ ഒരു കടയുടമയെ ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്.
ഇതിന് പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്ന പ്രീണന രാഷ്ട്രീയമാണ് ഇതിന് കാരണം എന്ന് ആരോപിച്ച് ബിജെപി എംപി തേജസ്വി സൂര്യ രംഗത്തെത്തിയിരുന്നു. ആക്രമണത്തിനിരയായ കടയുടമ മുകേഷിനെ തിങ്കളാഴ്ച തേജസ്വി സൂര്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 'നാളെയോടെ, മറ്റ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍, ബിജെപി നഗരത്ത്‌പേട്ടില്‍ ബന്ദിന് ആഹ്വാനം ചെയ്യുകയും കടയ്ക്ക് പുറത്ത് പ്രതിഷേധിക്കുകയും ചെയ്യും', എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
'തന്റെ കടയില്‍ ഭജന ആസ്വദിക്കുകയായിരുന്ന ഒരു ഹിന്ദു കടയുടമയെ ബാങ്ക് വിളി സമയത്ത് ഭജന അനുവദനീയമല്ലെന്ന് പറഞ്ഞ് സാമൂഹിക വിരുദ്ധര്‍ ആക്രമിച്ചു,' എന്നായിരുന്നു തേജസ്വി സൂര്യ പറഞ്ഞത്. ഇതിന് ധൈര്യപ്പെടുന്നത് കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയമാണ് എന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചവര്‍ക്ക് ജാമ്യം ലഭിച്ചത് ഇതിന് ഉദാഹരണമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
'ജിഹാദികള്‍ക്ക് അത്തരം രാഷ്ട്രീയ പിന്തുണ ലഭ്യമായതിനാല്‍, സ്വാഭാവികമായും ഹിന്ദുക്കള്‍ക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് വര്‍ധിച്ചു. മുഖ്യമന്ത്രി തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. ഈ കേസില്‍ കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സംസ്ഥാനത്തോട് അറിയിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു,' എന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു.












Click it and Unblock the Notifications