കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമികള്‍ കത്തിച്ച പള്ളിമുറ്റത്ത് നിന്ന് കത്തിയെരിഞ്ഞ ഖുറാന്‍ ശേഖരിക്കുന്ന ഹിന്ദു യുവാക്കള്‍,വീഡിയോ

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനം കത്തുമ്പോഴും ഹിന്ദു -മുസ്ലീം ഐക്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പിടി നല്ല വാര്‍ത്തകള്‍ ദില്ലിയില്‍ നിന്ന് പുറത്തുവരുന്നുണ്ട്. കലാപത്തിനിടെ ഹിന്ദു -മുസ്ലീം ഏക് ഹേ, ഹം സബ് ഏക് ഹേ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രദേശവാസികള്‍ നടത്തിയ റാലിയും നിരവധി മുസ്ലീം കുടുംബങ്ങള്‍ക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒക്കെയും അഭയം ഒരുക്കിയ ഹിന്ദു കുടുംബങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളുമെല്ലാം പ്രതീക്ഷ പകരുന്നതാണ്.

ഇപ്പോഴിതാ തീവെച്ച് നശിപ്പിച്ച പള്ളി മുറ്റത്തിന്‍റെ മുന്‍പില്‍ കത്തിയെരിഞ്ഞ ഖുറാന്‍ പേജുകള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന ഹിന്ദു യുവാക്കളുടെ വീഡിയോ ആണോ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്.

 പള്ളി കത്തിച്ചു

പള്ളി കത്തിച്ചു

ജാഫ്രാബാദിലെ അശോക് വിഹാറിലുള്ള പള്ളിയാണ് ചൊവ്വാഴ്ച ഉച്ചയോടെ അക്രമികള്‍ തകര്‍ത്തത്. പോലീസ് നോക്കി നില്‍ക്കെയായിരുന്നു അക്രമികള്‍ പള്ളിക്ക് തീയിട്ടത്. മണിക്കൂറുകള്‍ക്ക് ശേഷം ഫയര്‍ എന്‍ജിന്‍ എത്തി തീ അണച്ചെങ്കിലും അക്രമികള്‍ വീണ്ടും ഇവിടേക്ക് ഇരച്ചെത്തി.

 കാവിക്കൊടി നാട്ടി

കാവിക്കൊടി നാട്ടി

തുടര്‍ന്ന് ജയ് ശ്രീറാം വിളിച്ച് ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് ആക്രോശിച്ച് പള്ളി മിനാരത്തിലേക്ക് കയറി കാവി കൊടി നാട്ടുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നീട് അക്രമികള്‍ അവിടെ ഉണ്ടായിരുന്ന ഉച്ചഭാഷണി എടുത്തെറിയുകയും ചെയ്തിരുന്നു.

 വൈറല്‍

വൈറല്‍

ഈ പള്ളി മുറ്റത്ത് നിന്നുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പള്ളി കത്തിച്ചപ്പോള്‍ കത്തിയെരിഞ്ഞ ഖുറാന്‍റെ പേജുകള്‍ മുസ്ലീം യുവാക്കള്‍ക്കൊപ്പം ഹിന്ദു യുവാക്കളും ശേഖരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ഖുറാന്‍ പേജുകള്‍

യുവാക്കള്‍ ഒരു മിച്ച് ഈ പേജുകള്‍ ശേഖരിക്കുകയും പ്രദേശം വൃത്തിയാക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്. ഈ ഐക്യമാണ് ബിജെപിക്ക് തകര്‍ക്കേണ്ടത് എന്ന് പറഞ്ഞ് നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 ആയിരത്തോളം അക്രമികള്‍

ആയിരത്തോളം അക്രമികള്‍

ഞങ്ങള്‍ ഹിന്ദുക്കളും മുസ്ലീങ്ങളും വളരെ സമാധാനത്തോടെയാണ് ഇവിടെ കഴിയുന്നതെന്ന് അശോക് നഗര്‍ നിവാസികള്‍ പറയുന്നത്. 1000 ത്തോളം വരുന്ന അക്രമികളാണ് അന്ന് അശോക് നഗറിലേക്ക് ഇരച്ച് കയറി അക്രമം അഴിച്ചു വിട്ടത്.

 ഒരു കുടുംബം പോലെ

ഒരു കുടുംബം പോലെ

കഴിഞ്ഞ 25 വര്‍ഷമായി ഞങ്ങള്‍ ഇവിടെ ജീവിക്കുന്നു. ഒരിക്കല്‍ പോലും ഹിന്ദു സഹോദരങ്ങളുമായി ചെറിയൊരു തര്‍ക്കം പോലും ഉണ്ടായിട്ടില്ല. ഒരു കുടുംബം പോലെയാണ് ഞങ്ങള്‍ ഇവിടെ കഴിയുന്നതെന്നും പ്രദേശിവാസികള്‍ പറഞ്ഞു.

 106 പേര്‍ അറസ്റ്റില്‍

106 പേര്‍ അറസ്റ്റില്‍

അതേസമയം ദില്ലിയില്‍ കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 106 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരും പ്രദേശവാസികളാണെന്ന് പോലീസ് പറഞ്ഞു.

 പുറത്ത് നിന്നുള്ളവരും

പുറത്ത് നിന്നുള്ളവരും

അതേസമയം പുറത്ത് നിന്ന് എത്തിയവര്‍ക്കും അക്രമത്തില്‍ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതില്‍ നിരവധി പേരെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

English summary
Hindus and Muslims collecting burnt pages of Quran outside the Masjid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X