കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടക്കനിരോധനത്തിനെതിരെ വാളോങ്ങി ബാബാ രാംദേവ്: പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നു! തരൂരിനെതിരെ!

ഒക്ടോബര്‍ ഒമ്പതിനാണ് ദീപാവലി ദിനത്തിലും നവംബര്‍ ഒന്നുവരെയും ദില്ലിയില്‍ പടക്ക വില്‍പ്പന നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്

Google Oneindia Malayalam News

Recommended Video

cmsvideo
'രാജ്യത്ത് ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നു', സുപ്രീംകോടതി ഉത്തരവിനെതിരെ രാംദേവ് | Oneindia Malayalam

മുംബൈ: ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ദില്ലിയില്‍ പടക്ക വില്‍പ്പന നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ യോഗാ ഗുരു ബാബാ രാംദേവ് രംഗത്ത്. പടക്ക നിരോധനം ഹിന്ദുസമൂഹത്തെ ലക്ഷ്യം വെച്ചാണെന്നും ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ള നീക്കമാണെന്നുമാണ് ബാബാ രാംദേവിന്‍റെ പ്രസ്താവന. ദീപാവലിയ്ക്ക് പടക്കത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ എതിര്‍ത്താണ് ബാബാ രാംദേവ് രംഗത്തെത്തിയിട്ടുള്ളത്. ഹിന്ദുക്കളുടെ ഉത്സവങ്ങളും ആഘോഷങ്ങളും മാത്രം നിരീക്ഷിക്കപ്പെടുന്നത് തെറ്റാണെന്നും ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യോഗാ ഗുരു വ്യക്തമാക്കി. ഉയര്‍ന്ന ശബ്ദമുള്ള പടക്കങ്ങള്‍ക്ക് താന്‍ എതിരാണെന്ന് വ്യക്തമാക്കിയ രാം ദേവ് അത്തരം പടക്കങ്ങളാണ് നിരോധിക്കേണ്ടതെന്നും ചൂണ്ടിക്കാണിക്കുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയും ജിഎസ്ടിക്ക് കീഴിലേയ്ക്ക്! വ്യക്തമായ സൂചന നല്‍കി ജെയ്റ്റ്ലി, ജിഎസ്ടി യോഗത്തില്‍ തീരുമാനം!റിയല്‍ എസ്റ്റേറ്റ് മേഖലയും ജിഎസ്ടിക്ക് കീഴിലേയ്ക്ക്! വ്യക്തമായ സൂചന നല്‍കി ജെയ്റ്റ്ലി, ജിഎസ്ടി യോഗത്തില്‍ തീരുമാനം!

പടക്കം നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ പിന്തുണച്ച് രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെയും രാം ദേവ് വിമര്‍ശിച്ചു. ഒരു ബുദ്ധിജീവിയായ തരൂര്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദീപാവലി ദിനമായ ഒക്ടോബര്‍ 18 മുതലാണ് സുപ്രീം കോടതി ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.

ജിയോ ഫീച്ചര്‍ ഫോണിന് എയര്‍ടെല്‍ ഭീഷണി! എയര്‍ടെല്ലിന്‍റെ ഫീച്ചര്‍ ഫോണ്‍ 1,399 രൂപയ്ക്ക്!! ജിയോ ഫീച്ചര്‍ ഫോണിന് എയര്‍ടെല്‍ ഭീഷണി! എയര്‍ടെല്ലിന്‍റെ ഫീച്ചര്‍ ഫോണ്‍ 1,399 രൂപയ്ക്ക്!!

ramdev

ഒക്ടോബര്‍ ഒമ്പതിനാണ് ദീപാവലി ദിനത്തിലും നവംബര്‍ ഒന്നുവരെയും ദില്ലിയില്‍ പടക്ക വില്‍പ്പന നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. അന്തരീക്ഷ മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ നവംബര്‍ ഒന്നുവരെ പടക്കം വില്‍ക്കരുതെന്നാണ് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. വിലക്ക് ലംഘിച്ച് പടക്കം വില്‍ക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ദില്ലിയില്‍ കനത്ത പുകമഞ്ഞ് രൂപപ്പെട്ടതിന് പിന്നാലെ ദില്ലിയിലെ പ
ടക്ക വില്‍പ്പന ഇടക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചിരുന്നുവെങ്കിലും ഉത്തരവ് പിന്‍വലിച്ചതോടെ വിദ്യാര്‍ത്ഥികളാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

പടക്ക വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ എഴുത്തുകാരന്‍ ചേതന്‍ ഭഗതും രംഗത്തെത്തിയിരുന്നു. നേരത്തെ 2005ല്‍ രാത്രി പത്തുമുതല്‍ രാവിലെ ആറ് വരെ ശബ്ദമുള്ള പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

English summary
Opposing Supreme Court ban on the sale of firecrackers across Delhi-NCR, yoga guru Baba Ramdev said that one particular community is being targeted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X