കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കള്‍ ന്യൂയര്‍ ആഘോഷിക്കരുത്! ആഹ്വാനവുമായി ഹിന്ദുസംഘടന!

  • By Aami Madhu
Google Oneindia Malayalam News

ഹിന്ദുക്കള്‍ ജനുവരി 1ന് ന്യൂയര്‍ ആഘോഷിക്കരുതെന്ന ആഹ്വാനവുമായി ഹിന്ദു സംഘടനയായ ജനജാഗ്രിതി സമിതി. പുതുവര്‍ഷദിനാചരണം ക്രിസ്തീയ ആഘോഷമാണെന്നും രാജ്യത്തെ ഹിന്ദുക്കള്‍ ഏപ്രില്‍ ഒന്നിനാണ് പുതുവത്സരം ആഘോഷിക്കേണ്ടതെന്നും സംഘടന പറയുന്നു.

newyear-1546145443.jpg -Properties

ഹിന്ദുക്കള്‍ ഗുദ്ധപദ്വ അഥവാ ചൈത ശുദ്ധ പ്രതിപാദ ദിനമായ ഏപ്രില്‍ ഒന്നിനാണ് പുതുവത്സരം ആഘോഷിക്കേണ്ടത്. ഡിസംബര്‍ 31 ന് രാത്രി നടക്കുന്ന പുതുവത്സര ആഘോഘഷങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതല്ല. മദ്യാപനവും, ലഹരിയും ചേര്‍ന്നുളള ആഘോഷങ്ങളാണ് പുതുവത്സരങ്ങളില്‍ നടക്കാറുള്ളതെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

യുവാക്കള്‍ ക്രിസ്ത്യന്‍ ന്യൂയര്‍ ആഘോഷങ്ങളിലാണ് ലഹരിയുടെ ഉപയോഗം ആദ്യമായി തുടങ്ങുന്നത്. ഇത് നമ്മുടെ സമൂഹ്യബോധത്തിന് എതിരാണ്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ നമ്മുടെ നിയമസംവിധാനങ്ങളെ തന്നെ വെല്ലുവിളിക്കുന്നതാണെന്നും സംഘടന ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

English summary
hindus asked not to celebrate new year on jan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X