ദ ഹിന്ദുവിന്റെ എഡിറ്റര്‍ രാജി വെച്ചു

കസ്തൂരി കുടുംബത്തിന് പുറത്തു നിന്ന് പത്രാധിപരായെത്തുന്ന ആദ്യത്തെ പ്രൊഫഷണല്‍ പത്രപ്രവര്‍ത്തകനായിരുന്നു സിദ്ധാര്‍ത്ഥ് വരദരാജന്‍.സിദ്ധാര്‍ത്ഥ് വരദരാജന്‍ ദി ഹിന്ദു പത്രത്തിന്റെ പത്രാധിപരായി ചുമതലയേറ്റത് മറ്റ് ചില വിവാദങ്ങള്‍ക്കും പണ്ട് വഴിവച്ചിരുന്നു. പേര് കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാരനാണെന്ന് തോന്നുമെങ്കിലും , യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം അമേരിക്കന്‍ പൗരനാണ്.
ഒരു അമേരിക്കന്‍ പൗരന് ഇന്ത്യന്‍ പത്രത്തിന്റെ പത്രാധിപരായി ഇരിക്കാമോ എന്നതായിരുന്നു ചോദ്യം. മാധ്യമ രംഗത്ത് വിദേശ മൂലധനത്തിന് നിയന്ത്രണം വക്കുമ്പോള്‍, ഒരു വിദേശിയെ പത്രത്തിന്റെ പത്രാധിപരാക്കാമോ... ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതി ഈ കേസ് ഉടന്‍ പരിഗണിക്കാനിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സിദ്ധാര്‍ത്ഥ് വരദ രാജന്റെ രാജി എന്നതും ശ്രദ്ധേയമാണ്.
ഒക്ടോബര്‍ 21 തിങ്കളാഴ്ച ചെന്നൈയില്‍ ഹിന്ദു പത്രത്തിന്റെ ഉടമസ്ഥരായ കസ്തൂരി ആന്‍ഡ് സണ്‍സിന്റെ ഡയറക്ടര്‍ബോര്‍ഡ് യോഗം നടന്നിരുന്നു. ഈ യോഗത്തില്‍ കുടുംബത്തില്‍ നിന്നുള്ളവരെ തന്നെ പത്രത്തിന്റെ പ്രധാന ചുമതലകളില്‍ നിയമിച്ചു.
എന്‍ രവിയാണ് ഹിന്ദുവിന്റെ പുതിയ എഡിറ്റര്‍ ഇന്‍ ചീഫ്. മാലിനി പാര്‍ത്ഥസാരഥിയാണ് പുതിയ എഡിറ്റര്‍. മുന്‍ എഡിറ്റര്‍ ഇന്‍ ചീഫും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എന്‍ റാമിനെ ബോര്‍ഡ് ചെയര്‍മാനായും തെരഞ്ഞെടുത്തു. കെ ബാലാജി പുതിയ മാനേജിംഗ് ഡയറക്ടറും എന്‍ മുരളി കോ-ചെയര്‍മാനും ആയിരിയ്ക്കും. ചെയര്‍മാന്‍ എന്‍ റാം തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.
പത്രത്തിന്റെ ലംഘിയ്ക്കപ്പെട്ട മൂല്യങ്ങള്‍ തിരിച്ച് പിടിയ്ക്കുന്നതിനും ജീവനക്കാരുടെ ആത്മവീര്യവും വായനക്കാരുടെ വിശ്വാസവും നേടിയെടുക്കുന്നതിനുമാണ് പുതിയ നടപടിയെന്ന് റാം പ്രതികരിച്ചു.












Click it and Unblock the Notifications