കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ സുരക്ഷാ സേനയ്‌ക്കൊപ്പം ചേര്‍ന്ന് ഹിന്ദുക്കളും മുസ്ലീങ്ങളും, കോളനികള്‍ക്ക് കാവല്‍!!

Google Oneindia Malayalam News

ദില്ലി: ഇതുവരെ കാണാത്ത സാഹോദര്യത്തിന്റെ മുഖം തുറന്ന് ഹിന്ദുക്കളും മുസ്ലീങ്ങളും. ദില്ലിയിലെ ഓരോ കോളനികള്‍ക്കും ഇവര്‍ കാവല്‍ നില്‍ക്കുകയാണ്. അക്രമികള്‍ തുരത്തിയോടിക്കാന്‍ ഇവര്‍ സുരക്ഷാ സേനയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. പോലീസ് സേനയുടെ വലിയൊരു നിര തന്നെ എത്തിയിട്ടുണ്ടെങ്കില്‍ കലാപബാധിത മേഖലകളില്‍ സമാധാനം കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് ഇവര്‍ പറയുന്നു. അതിന് വിശ്വസ്തരായവര്‍ തന്നെ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നാണ് ഇരുവിഭാഗങ്ങളും പറയുന്നത്.

1

രാത്രി പട്രോളിംഗ് നടക്കുന്ന ഇടങ്ങളില്‍ ഉറങ്ങാതെ കാവലിരിക്കുകയാണ് ഹിന്ദുക്കളും മുസ്ലീങ്ങളും. എന്താണ് മുന്നില്‍ പതിയിരിക്കുന്ന അപകടമെന്ന് തങ്ങള്‍ക്കറിയില്ലെന്ന് ഇവര്‍ പറയുന്നു. ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്ന അവസ്ഥയിലാണ് കോളനിവാസികളെന്ന് ഇരുവിഭാഗങ്ങളും വ്യക്തമാക്കി. മുസ്തഫബാദില്‍ തകര്‍ത്ത കടകള്‍ക്ക് ചുറ്റും ഇവര്‍ രാത്രികളില്‍ പരിശോധന നടത്തുന്നുണ്ട്. അക്രമം നടന്നെങ്കിലും തങ്ങള്‍ക്കിടയിലെ സാഹോദര്യത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് മുസ്തഫാബാദ് നിവാസികള്‍ പറഞ്ഞു.

അതേസമയം പരാതികളെ തുടര്‍ന്ന് പോലീസിന്റെയും മറ്റ് സുരക്ഷാ സേനകളുടെയും സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ മാത്രം വിശ്വാസത്തിലെടുത്ത് ജീവിക്കാനാവില്ലെന്നാണ് ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും നിലപാട്. നേരത്തെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പോലീസിന്റെ യാതൊരു സഹായവും ഇവിടെ ലഭിച്ചിരുന്നില്ല. ഇതാണ് പോലീസിനെ വിശ്വാസത്തില്‍ എടുക്കാതിരിക്കാനുള്ള കാരണം. ഓരോ ഷിഫ്റ്റുകളിലായിട്ടാണ് ഇവര്‍ സുരക്ഷ ഒരുക്കുന്നത്.

ഫെബ്രുവരി 24ന മുതല്‍ അക്രമികള്‍ ഈ മേഖലയിലേക്ക് എത്താനുള്ള ശ്രമത്തിലാണ് ഹിന്ദുക്കളും മുസ്ലീങ്ങളും. 30 വര്‍ഷമായി ഇവിടെ ഇരുവിഭാഗവും ഒരുമിച്ച് ജീവിക്കുന്നു. ഒരുപ്രശ്‌നവും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണത്തേത് ആസൂത്രിതമായി ആക്രമണമായിരുന്നു. അക്രമികളെ നേരിടാന്‍ ഇതോടെ ഹിന്ദുക്കളും മുസ്ലീങ്ങളു ംതീരുമാനിച്ചെന്ന് സഞ്ജയ് താക്കൂര്‍ എന്നയാള്‍ പറഞ്ഞു. ഇരുവിഭാഗങ്ങളിലെയും യുവാക്കളാണ് സുരക്ഷയ്ക്കായി മുന്നിട്ടിറങ്ങുന്നത്്. പെട്രോള്‍ ബോംബുകളുമായിട്ടാണ് അക്രമികള്‍ എത്തിയത്. അവര്‍ ശരിക്കും സത്വങ്ങളാണെന്നും, മനുഷ്യരല്ലെന്നും സഞ്ജീവ് ശര്‍മ എന്നയാള്‍ പറഞ്ഞു.

ദില്ലിയിലെ കലാപത്തിന് പിന്നില്‍ പ്രതിപക്ഷം... സിഎഎയുടെ പേരില്‍ പ്രകോപനമുണ്ടാക്കുന്നുവെന്ന് അമിത് ഷാ!ദില്ലിയിലെ കലാപത്തിന് പിന്നില്‍ പ്രതിപക്ഷം... സിഎഎയുടെ പേരില്‍ പ്രകോപനമുണ്ടാക്കുന്നുവെന്ന് അമിത് ഷാ!

English summary
hindus muslim join forces to guard their colonies from riotser
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X