കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു സംരക്ഷണത്തിന് സ്ത്രീകള്‍ ഇത് ചെയ്യണം; ഒന്നും രണ്ടും അല്ല, പ്രസവിക്കേണ്ടത് 8 കുട്ടികളെ!!

  • By Akshay
Google Oneindia Malayalam News

ലക്‌നൗ: ഇന്ത്യയില്‍ ഹിന്ദുത്വം സംരക്ഷിക്കേണ്ടത് ഒരോ ഹിന്ദുവിന്റെയും ചുമതലയാണെന്ന് സ്വാമി പ്രബോധാനന്ദ ഗിരി. നാം രണ്ട് നമുക്ക് എട്ട് നയം ഹിന്ദുക്കള്‍ പരിപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സനാതന്‍ ധര്‍മ്മ മഹാസംഘ് ദേശീയ അധ്യക്ഷനാണ് പ്രബോധാനന്ദ ഗിരി. ലാഘീപൂരില്‍ നടന്ന ഒരു സമ്മേളന്തതിലവാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹിന്ദു ദമ്പതികള്‍ എട്ട് കുട്ടികളെ വരെ ജനിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ ഹിന്ദുത്വവും സംരക്ഷിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

 നാം രണ്ട് നമുക്ക് എട്ട്

നാം രണ്ട് നമുക്ക് എട്ട്

ഹിന്ദുക്കളുടെ സംരക്ഷണത്തിനായി 'ഹിന്ദു രക്ഷാദള്‍' നടപ്പിലാക്കണമെന്നും, നാം രണ്ട് നമുക്ക് എട്ട് എന്ന നയമാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 പ്രചരണം

പ്രചരണം

കുടുംബാസൂത്രണത്തില്‍ രാജ്യം നാം രണ്ട് നമുക്ക് രണ്ട് മദ്രാവാക്യം പ്രചരിപ്പിച്ച് മുന്നേറുമ്പോഴാണ് ഹിന്ദു സംരക്ഷണത്തിന് നാം രണ്ട് നമുക്ക് എട്ട് എന്ന് പ്രബോധാനന്ദ ഗിരി പറയുന്നത്.

 ആശയങ്ങള്‍

ആശയങ്ങള്‍

പ്രത്യുല്‍പ്പാാദനം, പരിപാലനം, സംരക്ഷണം എന്ന ആശയമാണ് ഹിന്ദുത്വം സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 നല്ല പ്രധാനമന്ത്രി

നല്ല പ്രധാനമന്ത്രി

ഗോവധ നിരോധനത്തോടെ തുടങ്ങിയ യോഗി ആദിത്യനാഥ് സംസ്ഥാനത്ത് പുതിയ ചരിത്രമാണ് കുറിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ഇതാദ്യമായാണ് ഒരു നല്ല പ്രധാനമന്ത്രിയെ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

English summary
Hindus should follow 'We two, our eight' policy: Religious guru Swami Prabodhananda Giri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X