• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിൽ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞു, വീടുകളിൽ വാള്‍ സൂക്ഷിക്കണം, ശ്രീരാമസേനാ തലവന്റെ പ്രസംഗം...

 • By സുചിത്ര മോഹൻ
cmsvideo
  'മുസ്ലിങ്ങളുമായി വ്യാപാരബന്ധം പാടില്ല' | Oneindia Malayalam

  മംഗളൂരു: വിവാദ പ്രസംഗവുമായി ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്. ഹിന്ദുക്കൾ വീടുകളിൽ വാൾ സൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഹിന്ദു-മുസ്ലീം തെരുവ് യുദ്ധത്തിന് സാധ്യതയുള്ളതിനാലാണ് വീടുകളിൽ വാൾ കരുതിവെയ്ക്കാൻ മുത്തലിക് ആഹ്വാനം ചെയ്തത്.

  ഗോധ്ര തീവെപ്പ്​​; 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി, ക്രമസമാധാന പാലനത്തിൽ സര്‍ക്കാര്‍ പരാജയം

  വിവാദത്തിലും ഒപ്പം നില്‍ക്കാന്‍ പ്രേക്ഷരില്ല, 'സോളോ' സംവിധായകനെ ഒറ്റപ്പെടുത്തി സോഷ്യല്‍ മീഡിയ!

  രാജ്യത്ത് ഹിന്ദുക്കൾക്ക് ഇപ്പോൾ മോശം സമയമാണെന്നും അഴിമതി, നിഷ്ഠൂരത, ഭീകരത എന്നിവയിൽ നിന്ന് രക്ഷനേടൻ ആയുധം കരുതി വയ്ക്കുന്നത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ രക്ഷിക്കാൻ ഒരോ ജനങ്ങളും ദുർഗ്ഗാമാതാവാകണമെന്നും മുത്തലിക് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

  പെൺകുട്ടികളെ ലൗജിഹാദിൻ പെടുത്തുന്നു

  പെൺകുട്ടികളെ ലൗജിഹാദിൻ പെടുത്തുന്നു

  ഹിന്ദു പെൺകുട്ടികളെ ലൗ ജിഹാദിൽ പെടുത്തി മതംമാറ്റുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ പെൺകുട്ടികൾ പെടാതെ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.

   അയോദ്ധ്യയിൽ രാമക്ഷേത്രം

  അയോദ്ധ്യയിൽ രാമക്ഷേത്രം

  അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സമ്മതിക്കാത്തത് മുസ്ലീങ്ങളാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ബാബറി മസ്ജിദ് തകർന്ന് ഇത്രയും വർഷം പിന്നിട്ടിട്ടും അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അവർ അനുവദിക്കുന്നില്ല. കൂടാതെ ഗോവധ നിരോധന ബില്ലിനു തടസം നിൽക്കുന്നതും ഇവർ തന്നെ.

  കേരളത്തിൽ ഹിന്ദുക്കൾ കുറവ്

  കേരളത്തിൽ ഹിന്ദുക്കൾ കുറവ്

  കേരളത്തിൽ ഹിന്ദുക്കളുടെ എണ്ണത്തിൽ കുറവെന്നും മുത്തലിക് ആരോപിക്കുന്നുണ്ട്. ഹിന്ദുക്കളുടെ എണ്ണം 50 ശതമാനത്തിൽ താഴെയായി കുറഞ്ഞത്രേ.

   രാമക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കണം

  രാമക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കണം

  രാജ്യത്തുടനീളം മുസ്ലീങ്ങൾ പള്ളി പണിതപ്പോൾ മറുത്തു പറയാതെ അനുവാദം നൽകിയവരാണ് ഹിന്ദുക്കൾ. ആയതിനാൽ ഇനി അവർ ഗോവധം നിർത്തി അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കുകയാണ് വേണ്ടതെന്നു പ്രമോദ് മാലിക് പറഞ്ഞു.

   വ്യാപരബന്ധം അവസാനിപ്പിക്കും

  വ്യാപരബന്ധം അവസാനിപ്പിക്കും

  രാമക്ഷേത്രത്തിന് എതിര് നിൽക്കുന്ന മുസ്ലീങ്ങൾക്ക് എതിര ബഹിഷ്കരണം കൊണ്ടു വരാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇത്തക്കാരുമായി ഒരു വ്യാപാര ബന്ധവും പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

   ഇഫ്തതാർ സൽക്കാരം

  ഇഫ്തതാർ സൽക്കാരം

  ഉഡുപ്പി ശ്രീരാമകൃഷ്ണ മഠത്തിൽ ഇഫ്ത്താർ പാർട്ടി നടത്താനുളള പേജാവർ മഠാധിപതിയുടെ നീക്കത്തിനെതിരെ മുത്തലിക് പ്രമേദും അനുയായികളും പ്രതിഷേധം നടത്തിയിരുന്നു. ക്ഷേത്ര പരിസരത്ത് ഇഫ്ത്താർ വിരുന്നു സംഘടിപ്പിച്ചാൽ ചോര പുഴ ഒഴുകുമെന്നും പ്രതിഷേധത്തിനിടെ പറഞ്ഞിരുന്നു.

  English summary
  Pramod Mutalik, chief of the Sri Rama Sene, reiterated that Hindus should keep swords in their houses for self-protection. He was speaking to media after taking part in the Mathru Pooja programme near Kadri Temple here on Sunday.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more